
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിതുറന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മഹാരാഷ്ട്ര നവനിർമ്മാണ സേന മേധാവി രാജ് താക്കറെയും കൂടിക്കാഴ്ച നടത്തി. മുംബൈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഷിൻഡെയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു രാജ് താക്കറെയുടെ സന്ദർശനം. എംഎൻഎസ്–ശിവസേന സഖ്യസാധ്യതകളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ നീക്കം.
കല്യാൺ-ഡോംബിവ്‌ലി മേയർ തിരഞ്ഞെടുപ്പിൽ എംഎൻഎസ് കോർപ്പറേറ്റർമാരുടെ പിന്തുണയോടെ ഷിൻഡെ വിഭാഗം സ്ഥാനാർത്ഥി വിജയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ രാഷ്ട്രീയ ധാരണകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. വിവിധ രാഷ്ട്രീയ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.
ALSO READ : ജയലക്ഷ്മി സിൽക്സ് തീപിടിത്തം; ജില്ലാഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി രാജ് താക്കറെ സഹകരിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അപ്രതീക്ഷിതമായി ഷിൻഡെയുമായുള്ള കൂടിക്കാഴ്ച നടന്നത്. ഇത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. അതേസമയം, രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ സ്വാഭാവികമാണെന്നും എന്നാൽ ഇതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടാകാമെന്നും ശിവസേന നേതാക്കൾ പ്രതികരിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലെ സഖ്യരൂപങ്ങളിൽ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ഈ കൂടിക്കാഴ്ച പുതിയ മാനങ്ങൾ നൽകിയിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

