വിട വാങ്ങിയത് മലയാള സിനിമയിലെ അതുല്യ പ്രതിഭ; ആദരാഞ്ജലികൾ നേർന്ന് പ്രമുഖർ

sreenivasan death

മലയാള സിനിമയിലെ പ്രമുഖ നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ . അസാധാരണ പ്രതിഭയുള്ള കലാകാരനാണ് ശ്രീനിവാസൻ എന്ന് അനുശോചന സന്ദേശത്തിൽ മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

രൂപ ഭംഗിയല്ല നായകനാകാനുള്ള യോഗ്യത എന്ന് തെളിയിച്ച കലാകാരൻ ആണ് ശ്രീനിവാസനെന്നും സിനിമയിൽ ശ്രീനിവാസൻ്റെ അഭാവം അനുഭവപ്പെടുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. മനുഷ്യൻറെ കഥകളാണ് അദ്ദേഹം പറഞ്ഞത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ : ‘എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്’ ; മലയാളികൾക്കിടയിലെ മോഹൻലാലും- ശ്രീനിവാസനും

ശ്രീനിവാസൻ എന്ന വ്യക്തി കാണുന്ന കാഴ്ചയിലൂടെ എഴുതാൻ മറ്റൊരാൾക്ക് സാധിക്കില്ല. അദ്ദേഹത്തിന് മാത്രം എഴുതാനും പറഞ്ഞ് ഫലിപ്പിക്കാനും കഴിയുന്ന ചില കാര്യങ്ങളുണ്ട് എന്നും മധുപാൽ പ്രതികരിച്ചു. ശ്രീനിവാസൻ പണ്ട് എഴുതിയത് ജെൻ സി പിള്ളേർ ഇപ്പോൾ ട്രോൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

ALSO RAED : “മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ട്ടം” ശ്രീനിവാസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഇനി വരാനിരിക്കുന്ന തലമുറയ്ക്കും ശ്രീനിവാസൻ എഴുതിയ ഡയലോഗുകൾ മനസ്സിലാകും.ശ്രീനിവാസൻ എഴുതിയത് മനുഷ്യൻ ഉള്ളിടത്തോളം കാലം നിൽക്കുമെന്നും, താൻ ഒഴിമുറി സംവിധാനം ചെയ്യാൻ കാരണമായത് ശ്രീനിവാസൻ ആണെന്നും മധുപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News