
ഏലപ്പാറയിൽ ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ നഷ്ടപ്പെട്ടതായി പരാതി. എലപ്പാറ സ്വദേശി രാജേഷാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്.
രണ്ടുമാസം മുൻപാണ് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടുള്ള പിഴഅടയ്ക്കണം എന്ന് ആവശ്യപ്പെട്ട് വാട്സാപ്പിൽ രാജേഷിന് ഒരു ലിങ്ക് ലഭിക്കുന്നത്. ലിങ്കിൽ കയറിയെങ്കിലും പിഴ വന്നതിനേക്കാൾ കൂടിയ തുക അടയ്ക്കണമെന്ന് കണ്ടതിനാൽ ശ്രമം ഉപേക്ഷിച്ചു ഇതിനുശേഷം രണ്ടുമാസം കഴിഞ്ഞാണ് തുക നഷ്ടപ്പെടുന്നത്.
ALSO READ : വർച്വൽ അറസ്റ്റ് തട്ടിപ്പ്: കോഴിക്കോട്ട് നാല് മലയാളികൾ പിടിയിൽ
ഡിസംബർ മാസം 23 ആം തീയതി വൈകുന്നേരം നാലുമണിയോടെയാണ് തൻറെ എസ്ബിഐയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ടു ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ നഷ്ടപ്പെടുന്നത് തുക നഷ്ടപ്പെട്ടതിനു ശേഷം തന്റെ മൊബൈൽ ഫോണിൽ മെസ്സേജും വന്നിരുന്നു ഇതു കണ്ടതോടെയാണ് തൊട്ടടുത്ത ദിവസം എടിഎമ്മിൽ എത്തി അക്കൗണ്ട് പരിശോധിച്ചത് അപ്പോഴാണ് തുക നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്
തുക നഷ്ടപ്പെട്ടതിനു ശേഷം ബാങ്കിലെത്തി പരാതി നൽകി ഇതോടൊപ്പം സൈബർ സെലിലും പീരിമേട് പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട് ഏലപ്പാറ ടൗണിൽ വർക്ക്ഷോപ്പ് നടത്തിയാണ് രാജേഷ് ഉപജീവനം കഴിക്കുന്നത് തൻറെ വരുമാനത്തിൽ നിന്നും സ്വരുക്കൂട്ടിയെ തുകയാണ് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായിരിക്കുന്നത് പണം തിരികെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് രാജേഷ് മുന്നോട്ട് പോകുന്നത് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

