മലപ്പുറം പെരുവള്ളൂരിൽ രാസലഹരിയുമായി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയടക്കം നാലുപേർ പിടിയിൽ

DrugBust

മലപ്പുറം പെരുവള്ളൂരിൽ രാസലഹരിയുമായി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ച 239.14 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.

പെരുവള്ളൂർ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കാടപ്പടി തൊട്ടിയിൽ വീട്ടിൽ എം മുഹമ്മദ് ഷരീഫ്, കാക്കത്തടം പുളിയ്ക്കലകത്ത് മുനീബ് കോയ, അലക്കാം പറമ്പിൽ ഷംസുദ്ദീൻ, കൂരാളിൽ മുഹമ്മദ് നൗഫൽ എന്നിവരെയാണ് തേഞ്ഞിപ്പലം പോലിസ് അറസ്റ്റ് ചെയ്തത്.

ALSO READ : ആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം; മർദ്ദിച്ചവരിൽ സ്ത്രീകളും

നിർത്തിയിട്ട കാറിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഹോണ്ട സിറ്റി കാർ, എംഡിഎംഎ സൂക്ഷിക്കുന്ന കവർ, ഹുക്ക, ഗ്ലാസ് ഫണൽ, അഞ്ച് മൊബൈൽ ഫോണുകൾ, 27,250/- രൂപ എന്നിവയും പിടിച്ചെടുത്തു.

ENGLISH SUMMARY : Police arrested four people, including a Congress block secretary, for possession of drugs in Peruvallur, Malappuram. Police seized 239.14 grams of MDMA from them, which was kept for use and sale.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News