കേരളത്തിലെ പൊതുവിദ്യാഭ്യാസം: എൽ ഡി എഫ് സർക്കാരിന്റെ കരുതൽ; പ്രതിസന്ധികളിൽ നിന്ന് ഡിജിറ്റൽ വിപ്ലവത്തിലേക്ക്

From Crisis to Classroom Revolution ldf gov

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ രണ്ട് സർക്കാരുകളുടെ കാലത്തുണ്ടായ മാറ്റങ്ങൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. പാഠപുസ്തക വിതരണം, സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, ഉച്ചഭക്ഷണ പദ്ധതി എന്നിവയിലെ പോരായ്മകളും നേട്ടങ്ങളും പരിശോധിക്കുമ്പോൾ ഭരണമാറ്റത്തിനൊപ്പം വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങൾ പ്രകടമാണ്.

പാഠപുസ്തക വിതരണം: അന്ന് പ്രതിസന്ധി, ഇന്ന് മുൻകൂർ ഒരുക്കം

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പാഠപുസ്തക വിതരണം പാതിവഴിയിൽ തടസ്സപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. രണ്ടാംഘട്ട പുസ്തകങ്ങൾ വിതരണം ചെയ്തുവെന്ന് വകുപ്പ് അവകാശപ്പെടുമ്പോഴും പല സ്കൂളുകളിലും ഒന്നാംഘട്ട പുസ്തകങ്ങൾ പോലും എത്തിയിരുന്നില്ല.

പുസ്തകങ്ങൾ ലഭിക്കാത്തതിനാൽ കുട്ടികൾ മറ്റ് കുട്ടികളിൽ നിന്ന് വാങ്ങി ഫോട്ടോകോപ്പി എടുത്താണ് പഠിച്ചിരുന്നത്. ഇത്തരത്തിൽ കോപ്പി എടുക്കുമ്പോൾ അക്ഷരങ്ങൾ വ്യക്തമാകാത്തത് പഠനത്തെ ബാധിക്കുന്നതായി അക്കാലത്ത് കുട്ടികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അധ്യയന വർഷം തുടങ്ങുന്നതിന് മുൻപേ പുസ്തക വിതരണം പൂർത്തിയാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. അടുത്ത വർഷത്തേക്കുള്ള 60 ശതമാനത്തോളം പുസ്തകങ്ങളുടെ അച്ചടി ഇതിനോടകം തന്നെ പൂർത്തിയായിക്കഴിഞ്ഞു.

ALSO READ : ‘കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 12000 കോടി; അവകാശപ്പെട്ട ഫണ്ട് വെട്ടിക്കുറച്ചതിൽ യുഡിഎഫിന് സന്തോഷം’; ജനപ്രിയ പദ്ധതികളിൽ കേന്ദ്രത്തിനും പ്രതിപക്ഷത്തിനും അസ്വസ്ഥതയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും

സ്കൂളുകളിലെ ശുചിത്വത്തെക്കുറിച്ച് മുൻപ് ഗുരുതരമായ പരാതികളാണ് ഉയർന്നിരുന്നത്. തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പലയിടത്തും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ പോലുമില്ലാത്ത അവസ്ഥ കണ്ടെത്തിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷവും ആവശ്യത്തിന് ടോയ്‌ലറ്റുകളുടെ അഭാവവും വലിയ വെല്ലുവിളിയായിരുന്നു.

ഉച്ചഭക്ഷണ പദ്ധതിയിലെ വൈവിധ്യം

മുൻപ് പുഴുവരിച്ച അരിയും പഴകിയ പച്ചക്കറികളും ഉപയോഗിച്ച് ഉച്ചഭക്ഷണം പാകം ചെയ്യുന്നുവെന്ന പരാതികൾ വ്യാപകമായിരുന്നു. വാട്ടർ ടാങ്കുകൾ വൃത്തിയാക്കാത്തതും പാചകപ്പുരയിലെ ശുചിത്വമില്ലായ്മയും കുട്ടികളുടെ ആരോഗ്യത്തെ ബാധിച്ചിരുന്നു.എന്നാൽ നിലവിൽ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്കരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വെജ് റൈസ്, ബിരിയാണി റൈസ്, ലെമൺ റൈസ് തുടങ്ങി കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വ്യത്യസ്ത വിഭവങ്ങൾ ഇനി മുതൽ സ്കൂളുകളിൽ ലഭ്യമാകും.

ഡിജിറ്റൽ വിപ്ലവം

പുതിയ അധ്യയന വർഷത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ വൻ മുന്നേറ്റത്തിനൊരുങ്ങുകയാണ്. സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെയുള്ള 45,000 ക്ലാസ് മുറികൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറി. സ്കൂളുകൾ തമ്മിലുള്ള ആശയവിനിമയത്തിനായി ഡിജിറ്റൽ നെറ്റ്‌വർക്കിംഗ് സംവിധാനവും അന്തിമഘട്ടത്തിലാണ്. പഴയകാലത്തെ പരിമിതികളിൽ നിന്ന് മാറി ആധുനിക സാങ്കേതികവിദ്യയുടെയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെയും കരുത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News