
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയി ചുമതലയേറ്റതിനുശേഷം ഫണ്ട് ധൂർത്തടിക്കുന്നുവെന്ന് പരാതി. താഴെത്തട്ടിൽ ഫണ്ട് ലഭിക്കുന്നില്ലെന്നാണ് ഉയർന്നു വരുന്ന പരാതി. നിലവിലുളള ഫണ്ട് തിരുവനന്തപുരം കോർപ്പറേഷനിൽ അമിതമായി ചിലവഴിക്കുന്നുവെന്നാണ് ആരോപണം.
മറ്റ് ജില്ലകളിൽ പ്രവർത്തിക്കാനാവശ്യമായ പണം പോലും നൽകുന്നില്ലെന്നും പരാതി ഉയർന്നു വരുന്നുണ്ട്. ബി ജെ പി മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ സ്ഥാനം ഒഴിയുമ്പോൾ പാർട്ടി അക്കൗണ്ടിൽ 35 കോടി രൂപ ഉണ്ടായിരുന്നു ഈ ഫണ്ട് രാജീവ് ധൂർത്തടിക്കുന്നു എന്നാണ് വിമർശനം.
ALSO READ : രാഹുലിന് ഇന്ന് നിർണ്ണായകം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
രാജീവിൻ്റെ ഫണ്ട് ശേഖരണ പദ്ധതി നേരത്തെ തന്നെ പൊളിഞ്ഞിരുന്നു ലക്ഷ്യമിട്ടത് 50 കോടിയായിരുന്നു എന്നാൽ ആകെ ലഭിച്ചത് രണ്ടരക്കോടി രൂപ ആയിരുന്നു.രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ ആയി ചുമതലയേറ്റതിനുശേഷം പാർട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാൽ കോടിയായതായി മുൻപ് കണക്കുകൾ പുറത്തു വന്നിരുന്നു. മുൻ പ്രസിഡന്റുമാരുടെ കാലത് ഇത് 35 ലക്ഷം രൂപയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


