75ന്റെ നിറവിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്

Government Medical College Thiruvananthapuram

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കൽ കോളേജായ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് നവംബർ 27ന് എഴുപത്തിയഞ്ചാം വർഷത്തിലേക്ക് കടന്നു.1951-ൽ സ്ഥാപിതമായ ഈ സ്ഥാപനം പകരം വയ്ക്കാനാവാത്ത സംഭാവനകളാണ് ആരോഗ്യരംഗത്തെ വളർച്ചയിലും കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിനും നൽകിയത്.

125 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന വിശാലമായ മെഡിക്കൽ കോളേജ്, സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ളവർക്കു പുറമേ അതിർത്തിക്കടുത്തുള്ള തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ ഉള്ളവർക്കും പ്രധാന ആശ്രയമാണ്.

ALSO READ : KAIRALI NEWS EXCLUSIVE | രാഹുലിന്റെ പീഡനങ്ങൾ; എഫ്ഐആറിന്റെ പകർപ്പ് കൈരളി ന്യൂസിന്

പ്രതിദിനം 8,000ത്തോളം പേർ ഒപിയിലും 500 ഓളം പേർ ഐപിയിലുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്എടിയിലുമായി ചികിത്സയ്‌ക്കെത്താറുണ്ട്. 250 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന എം.ബി.ബി.എസ് കോഴ്‌സിന് പുറമെ 24 സ്‌പെഷ്യാലിറ്റികളും, 16 സൂപ്പർ സ്‌പെഷ്യാലിറ്റികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഗവേഷണ പ്രവർത്തനങ്ങളും ഇവിടെ നടക്കാറുണ്ട്.

നഴ്‌സിംഗ് കോളേജ്, ദന്തൽ കോളേജ്, ഫാർമസി കോളേജ്, പ്രിയദർശിനി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ, ചെസ്റ്റ് ഹോസ്പിറ്റൽ, റീജിയണൽ ലിംബ് ഫിറ്റിങ്ങ് സെന്റർ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജി, പാങ്ങപ്പാറ അർബൻ ഹെൽത്ത് യൂണിറ്റ്, വക്കം റൂറൽ ഹെൽത്ത് യൂണിറ്റ് എന്നിവ മെഡിക്കൽ കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, അച്യുതമേനോൻ റിസർച്ച് സെന്റർ, ആർസിസി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളും ഈ ക്യാമ്പസിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News