
മധ്യപ്രദേശിലെ സ്മാർട്ട് സിറ്റിയായ ഗ്വാളിയോറിൽ റോഡരികിലെ ചുവർചിത്രങ്ങൾ അശ്ലീലമായ രീതിയിൽ സാമൂഹ്യ വിരുദ്ധർ വികൃതമാക്കി. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വരച്ച സ്ത്രീകളുടെ യോഗാ മുദ്രകളിലുള്ള ചിത്രങ്ങളാണ് (Murals) സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്.
നഗരത്തിലെ ഒരു മതിലിൽ കറുത്ത നിറത്തിലുള്ള നിഴൽരൂപങ്ങളായിട്ടാണ് (Silhouettes) യോഗാസനങ്ങൾ ചെയ്യുന്ന സ്ത്രീകളെ ചിത്രീകരിച്ചിരുന്നത്. ആരോഗ്യവും വ്യായാമവും പ്രോത്സാഹിപ്പിക്കുന്നതിനായി വരച്ച ഈ ചിത്രങ്ങളിൽ, സ്ത്രീരൂപങ്ങളുടെ ശരീരഭാഗങ്ങൾ ലക്ഷ്യം വെച്ചാണ് പോറലുകളും വരകളും ഉപയോഗിച്ച് വികൃതമാക്കിയിരിക്കുന്നത്.
ALSO READ : രാജസ്ഥാനിൽ പോലീസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; മൂന്ന് പൊലീസുകാരടക്കം നാലുപേർക്കെതിരെ കേസെടുത്തു
ഇത് വെറുമൊരു വികൃതിയല്ലെന്നും, സ്ത്രീകൾക്കെതിരെയുള്ള വിവേചനവും അനാദരവുമാണ് വ്യക്തമാക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.
സംഭവം വിവാദമായതോടെ സർക്കാരിന്റെ നടപടിക്കായി കാത്തുനിൽക്കാതെ പ്രാദേശികവാസിയായ ഒരാൾ തന്നെ നേരിട്ടെത്തി വികൃതമാക്കിയ ഭാഗങ്ങൾ പെയിന്റ് ചെയ്ത് ശരിയാക്കി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരം മനോഹരമാക്കാൻ ലക്ഷ്യമിട്ട് ചെയ്ത കലാസൃഷ്ടി ഇത്തരത്തിൽ നശിപ്പിച്ചത് നഗരവാസികളെയും വേദനിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
True civic responsibility. ❣️🍁
— Suraj Kumar Bauddh (@SurajKrBauddh) January 5, 2026
A boy from Gwalior stepped forward and painted over the portions of paintings that were objectifying women's private bodies. https://t.co/pOtTuIXZGx pic.twitter.com/wnSeOg5ToL

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

