കോൺ​ഗ്രസുകാരേ നിങ്ങൾ മറന്നുപോയോ ‘ശതാഭിഷേകം’ സംപ്രേഷണം ചെയ്തപ്പോഴുണ്ടായ പൊല്ലാപ്പുകൾ? ചരിത്രം ഓർമ്മപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

പാരഡിയിറങ്ങിയാൽ എന്താണ് പ്രശ്നം എന്ന് ചോദിക്കുന്ന കോൺ​ഗ്രസുകാരോട് ചരിത്രം ഓർമ്മിപ്പിക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. കെ കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ 1994 -ൽ “ശതാഭിഷേകം “എന്ന നാടകം ആകാശവാണി പ്രക്ഷേപണം ചെയ്തപ്പോഴുണ്ടായ പുലിവാലുകൾ ഓർമ്മയുണ്ടോ എന്ന് തുടങ്ങുന്നതാണ് ആ പോസ്റ്റ്.

കാര്യം കുറച്ച് പുറകിലേയ്ക്ക് പോകേണ്ടി വരുമെൻകിലും അന്ന് അതിന്റെ പേരിൽ കവിയും ആകാശവാണി ഉദ്യോഗസ്ഥനുമായ എസ് രമേശൻ നായരെ കേന്ദ്ര മന്ത്രാലയം ആന്റെമാൻ ദ്വീപിലേക്ക് ട്രാൻസ്ഥർ ചെയ്ത സംഭവം ഈ അവസരത്തിൽ ചിലരെങ്കിലും ഓർമിക്കുന്നുണ്ടാകും. ആ റേഡിയോ നാടകത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങൾ ആയിരുന്നു അന്ന് പ്രശ്നം. ഒരാൾ കിട്ടുവമ്മാവൻ മറ്റെരാൾ ‘കിങ്ങിണിക്കുട്ടൻ ‘ കെ മുരളീധരനെ കളിയാക്കാൻ A ഗ്രൂപ്പുകാർ ‘കിങ്ങിണിക്കുട്ടൻ’ എന്ന കഥാപാത്രത്തെ ഉപയോഗിച്ചു എന്നതായിരുന്നു പ്രശ്നം. ആ ഹാസ്യ നാടകത്തിൻ്റെ സ്വീകാര്യത കണ്ട് ജനങ്ങൾ കത്തിലൂടെ വീണ്ടും നാടകം പ്രക്ഷേപണം ചെയ്യാൻ ആകാശവാണിയോട് ആവശ്യപ്പെട്ടു. നാടകത്തിൻ്റെ ടേപ്പുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഹാജരാക്കണം എന്ന് ആകാശവാണി അധികൃതർക്ക് നിർദ്ദേശം പോയി. എന്നാൽ വാർത്ത പുറത്തായതോടെ മുഖ്യമന്ത്രി തന്നെ അത് നിഷേധിച്ചു. നാടകം വീണ്ടും ടെലികാസ്റ്റ് ചെയ്യരുത് എന്ന കെ കരുണാകരൻ്റെ ആവശ്യം ആകാശവാണി അധികൃതർ കേട്ടില്ല. നാടകം റീടെലികാസ്റ്റ് ചെയ്തതിന് എസ് രമേശൻ നായരെ സ്ഥലംമാറ്റികൊണ്ടാണ് അന്ന് പ്രതികാരം തീർത്തത്.

Also read : ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

aഅത്കൊണ്ടും തീർന്നിലല്ലോ ചരിത്രം അപ്പാടെ മറന്നവരെ മറ്റൊരു സംഭവം കൂടി ഓർമിപ്പിക്കാം കോൺഗ്രസ് നേതാവും കരുണാകരൻ്റെ വിശ്വസ്ഥനുമായ വനം വകുപ്പ് മന്ത്രി കെ.ജി അടിയോടിയുടെ വനംക്കൊള്ള സംബന്ധിച്ച് ഒരു മലയാള പത്രത്തിൽ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. തൊട്ട് പിന്നാലെ 1973 ൽ ചൂഴി എന്ന ചിത്രത്തിന് വേണ്ടി പൂവച്ചൽ ഖാദർ ”കാട്ടിലെ മന്ത്രീ കൈക്കൂലി വാങ്ങാന്‍ കൈയ്യൊന്നു നീട്ടൂ രാമാ നാട്ടിലിറങ്ങി വോട്ടു പിടിക്കാന്‍ വേഷം കെട്ടൂ രാമാ നല്ല വേഷം കെട്ടൂ രാമാ” എന്നൊരു പാട്ട് എഴുതി. എം എസ് ബാബുരാജ് സംഗീതം നൽകിയ ഫോക് ടച്ച് ഉള്ള ആ ഗാനം CPIM ൻ്റെ പൊതുയോഗങ്ങളിലെല്ലാം മുഴങ്ങി. ഇതോടെ കോൺഗ്രസ് നേതൃത്വം ഇടപ്പെട്ട് പാട്ടിന് അപ്രഖ്യാപിത വിലക്ക് പുറപ്പെടുവിച്ചു.

ഇന്ന് ഒരു പ്രധാന നേതാവ് വളരെ ലാഘവത്തോടെ കെ കരുണാകരനെതിരെ ഇപ്പോൾ വിവാദമായ ട്യൂണിൽ പാട്ട് ഉണ്ടാക്കി അത് കൈരളി പ്രക്ഷേപണം ചെയ്തു എന്ന് പറഞ്ഞിരുന്നു. 15 കൊല്ലം മുൻപ് മരിച്ച് പോയ കരുണാകരന് എതിരെ 11 കൊല്ലം മുൻപ് CPIM പാട്ട് ഉണ്ടാക്കി അത് കൈരളി പ്രക്ഷേപണം ചെയ്തു എന്ന് പറഞ്ഞാൽ ജനം വിശ്വസിക്കുമോ? നാദിർഷാ, ദിലീപ് കൂട്ടുക്കെട്ടിൽ ഓണക്കാലത്ത് പതിവായി ഇറങ്ങിയിരുന്ന ‘ദേ മാവേലി കൊമ്പത്ത്’ എന്ന പഴയ കാല ഹിറ്റ് പാരഡി കാസറ്റിലാണ് ‘മന്ത്രിയെ പയ്യെ പോ , പയ്യെ പോ മന്ത്രിയെ’ എന്ന പാട്ട് ആദ്യമായി വരുന്നത്. പിന്നീട് നാദിർഷാ തന്നെ അതേ ഗാനം പാടിയിട്ടുണ്ട്. കൈരളി അടക്കം പല ചാനലുകളും ഈ ഗാനം പ്രക്ഷേപണം ചെയ്തിട്ടുമുണ്ട്. എന്നാൽ CPIM ആണ് ഗാനം ഉണ്ടാക്കിയത് എന്നത് ശുദ്ധകളവ് ആണ്.

സൈമൺ.ജെ.നവോദയ എന്ന കാസറ്റ് നിർമ്മാതാവ് ആണ് ഇതിൻ്റെ നിർമ്മാതാവ് ദിലീപ് – അമ്പി – നാദിർഷാ എന്നിവർ ആണ് ആ പാട്ടിൻ്റെ അണിയറയിൽ ഉണ്ടായിരുന്നത്. ഈ വസ്തുതകൾ മറച്ച് വെയ്ക്കാൻ കഴിയുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News