ചില സംസ്ഥാനങ്ങളിൽ ക്രിസ്മസ് അവധിയ്ക്ക് പകരം നേതാക്കളുടെ ജന്മദിനാഘോഷങ്ങൾ; മതനിരപേക്ഷതക്ക് വിരുദ്ധമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ

mv-govindan-welcomes-nss-sndp-unity-slams-vd-satheesan-over-communal-links

ക്രിസ്മസ് ആഘോഷങ്ങളെ വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന ശ്രമങ്ങൾ നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ.

സാധാരണയായി ക്രിസ്മസ് ദിനത്തിൽ നൽകിവരുന്ന അവധി ഒഴിവാക്കി, അന്നേ ദിവസം ചില നേതാക്കളുടെ ജന്മദിനങ്ങൾ ആഘോഷിക്കാൻ ചില സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ : ക്രിസ്തുമസ് ദിനത്തിൽ സുരേഷ് ഗോപി തൃശൂരിൽ പാർട്ടി പരിപാടികൾ സംഘടിപ്പിക്കുന്നതിനെതിരെ BJP-യിൽ അതൃപ്തി; മറ്റൊരു ദിവസം നടത്താൻ ജില്ലാ നേതാക്കൾ അറിയിച്ചിട്ടും വഴങ്ങാതെ കേന്ദ്രമന്ത്രി

മതനിരപേക്ഷ പരിപാടികളിൽ പങ്കുചേരുക എന്നതാണ് പാർട്ടിയുടെ നിലപാടെന്നും, സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും വേളകളിൽ എല്ലാവരോടും കൂടെ നിൽക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ : ‘രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ല, കരോൾ സംഘത്തിന് നേരെയുള്ള ആക്രമണം ബോധപൂർവമായ അജണ്ടയുടെ ഭാഗം’: ജോസ് കെ മാണി

പുതിയ വർഷത്തിലേക്ക് സമൂഹം കടക്കുന്ന ഈ വേളയിൽ ഇത്തരം ആഘോഷങ്ങളിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY : CPM State Secretary M.V. Govindan Master has said that attempts are being made to use Christmas celebrations for communal polarization

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News