ഉരുണ്ടുകളി നടക്കില്ല! കേന്ദ്രമന്ത്രിയുടെ ‘വഴിതിരിച്ചുവിടൽ’ തന്ത്രങ്ങൾക്കെതിരെ സഭയിൽ ആഞ്ഞടിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

ohn Brittas MP national strike

കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട സുപ്രധാന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഴിഞ്ഞുമാറിയതായി ഡോ. ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി . മെട്രോമാൻ ഇ. ശ്രീധരൻ പൊന്നാനിയിൽ അതിവേഗ പാതയ്ക്കായി ഓഫീസ് തുറന്നത് കേന്ദ്ര നിർദേശപ്രകാരമാണോ എന്ന ചോദ്യത്തിനും സിൽവർലൈൻ പദ്ധതിയിലെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുമാണ് മന്ത്രി അവ്യക്തമായ മറുപടി നൽകിയത്.

കേരളത്തിൽ ഹൈസ്പീഡ് പാതയ്ക്ക് വേണ്ടി ഇ. ശ്രീധരൻ ഓഫീസ് തുടങ്ങിയത് റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണോ എന്ന് ജോൺ ബ്രിട്ടാസ് എംപി സഭയിൽ ചോദിച്ചു. കൂടാതെ, സംസ്ഥാന സർക്കാർ സമർപ്പിച്ച സിൽവർലൈൻ പദ്ധതിയിൽ കേന്ദ്രത്തിന്റെ പുനർചിന്തനം ഉണ്ടോ എന്ന് ഹാരിസ് ബീരാൻ എംപിയും ആരാഞ്ഞു. എന്നാൽ ഈ ചോദ്യങ്ങൾക്ക് നേർക്കുനേർ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല.

ALSO READ : റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് എ എ റഹീം എം പി

ഇ. ശ്രീധരനെ പ്രകീർത്തിച്ച് സംസാരിച്ച മന്ത്രി, റെയിൽവേയെ സഹായിക്കാൻ ആർക്കും ഓഫീസ് തുറക്കാമെന്നും ശ്രീധരന്റെ ഉപദേശങ്ങൾ താൻ സ്വീകരിക്കാറുണ്ടെന്നും മാത്രം പറഞ്ഞു. എന്നാൽ പൊന്നാനിയിലെ ഓഫീസ് കേന്ദ്രത്തിന്റെ ഔദ്യോഗിക നിർദേശപ്രകാരമാണോ എന്ന കാര്യത്തിൽ മന്ത്രി മൗനം പാലിച്ചു. സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം ഇതുവരെ അനുമതി നൽകാത്ത സാഹചര്യത്തിൽ, പിന്നെ എന്തിനാണ് പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതെന്ന ‘നിരുത്തരവാദപരമായ’ പരാമർശവും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി.

തന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ മന്ത്രി വിഷയം അങ്കമാലി-ശബരി പാതയിലേക്ക് വഴിതിരിച്ചുവിട്ടുവെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. കേരളത്തിലെ റെയിൽവേ പദ്ധതികളുടെ മെല്ലെപ്പോക്കിന് കാരണം സംസ്ഥാന സർക്കാരാണെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവനകൾ വിലകുറഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സിൽവർലൈൻ പദ്ധതിയിലെ കേന്ദ്രത്തിന്റെ അടയിരിക്കലും അതിവേഗ പാതയിലെ അവ്യക്തതയും കേരളത്തോടുള്ള അവഗണനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News