പാർലമെന്റിനെ ബിജെപി നിശബ്ദമാക്കുന്നു; കേരളത്തിൽ പ്രതിപക്ഷം സഭ തകർക്കാൻ ശ്രമിക്കുന്നു: ജോസ് കെ മാണി

jose k mani jose-k-mani-criticizes-bjp-parliament-democracy-and-forest-law-issues

പാർലമെന്റിന്റെ ജനാധിപത്യ സ്വഭാവം ബിജെപി പൂർണ്ണമായും ഇല്ലാതാക്കിയെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി കുറ്റപ്പെടുത്തി. കഴിഞ്ഞ പത്തു വർഷത്തെ ബിജെപി ഭരണത്തിനിടയിൽ ജനകീയ പ്രാധാന്യമുള്ള ഒരു അടിയന്തരപ്രമേയം പോലും ചർച്ചയ്ക്കെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിൽ ജനാധിപത്യം അടിച്ചമർത്തപ്പെടുമ്പോൾ, കേരളത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് വിഷയവും ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജനാധിപത്യപരമായ ചർച്ചകൾക്ക് തയ്യാറാകാതെ നിയമസഭാ നടപടികൾ അലങ്കോലപ്പെടുത്താനാണ് യുഡിഎഫ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ : ശബരിമല സ്വർണ്ണക്കൊള്ള: യു.ഡി.എഫിന് വ്യക്തമായ പങ്ക്; മാധ്യമങ്ങൾ ഇപ്പോൾ മൗനത്തിൽ : എം.വി. ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കേന്ദ്ര കടന്നുകയറ്റത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുൻപ് സ്റ്റേറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന വനം വകുപ്പിനെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയത് ഇതിന് ഉദാഹരണമാണ്. വന്യജീവി നിയമങ്ങളിലടക്കം കാലാനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്ന് കേരളം ഔദ്യോഗികമായി പലതവണ ആവശ്യപ്പെട്ടിട്ടും യാതൊരുവിധത്തിലുള്ള ഭേദഗതികൾക്കും കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നും ജോസ് കെ. മാണി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News