ഫാസ്റ്റ് ഫാഷൻ’ റിപ്പോർട്ടിംഗിനിടെ ‘ഫാസ്റ്റ്’ ആക്രമണം; ന്യൂസിലൻഡ് റിപ്പോർട്ടർക്ക് സംഭവിച്ചത് കണ്ടോ?

REPORTER HIT BY BIRD

വാർത്ത അവതരണത്തിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിതമായ പല സംഭവങ്ങളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട് അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വാർത്ത റിപ്പോർട്ടിങ്ങിനിടെ ന്യൂസിലൻഡിലെ പ്രശസ്ത റിപ്പോർട്ടറും മുൻ മിസ് വേൾഡ് ന്യൂസിലൻഡും ആയ ജെസ്സിക്ക ടൈസനെ കടൽ കാക്ക ആക്രമിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് .

കഴിഞ്ഞ ഡിസംബർ 2-ന് ഓക്ക്‌ലൻഡിൽ ‘ഫാസ്റ്റ് ഫാഷൻ’ എന്ന വിഷയത്തിൽ റിപ്പോർട്ടിങ് ചെയ്യുന്നതിനിടെയിലാണ് ജെസ്സിക്ക കടൽക്കാക്കയുടെ ആക്രമണത്തിനിരയായത്. ആദ്യ ടേക്ക് പൂർത്തിയാക്കി രണ്ടാമത്തേതിനായി തയ്യാറെടുക്കുന്നതിനിടെ കടൽക്കാക്ക ജെസ്സിക്കയുടെ മുഖത്തേക്ക് പറന്ന് ഇടിക്കുകയായിരുന്നു.

ALSO READ : പക്ഷാഘാതത്തിനു പോലും തളർത്താനാവാത്ത ആത്മധൈര്യം; വൈറലായി 52-കാരി വീണ ദേവി

പക്ഷി മുഖത്തുവന്ന് ഇടിക്കുന്നതിന്റെ യഥാർഥ വീഡിയോയും ഇത് മനസിലാവാനായി വേഗത കുറച്ചുള്ള സ്ലോ മോഷൻ വീഡിയോയും കൂട്ടിച്ചേർത്ത് ജെസിക്ക തന്നെയാണ് വീഡിയോ പങ്കുവച്ചത്. സംഭവത്തിനു ശേഷം പക്ഷി സുരക്ഷിതമായി പറന്നുപോയെന്നും, താൻ അടുത്തുള്ള ഒരു ഓഫീസിൽ പോയി മുറിവ് വൃത്തിയാക്കിയ ശേഷം ഷൂട്ടിംഗ് തുടർന്നുവെന്നും ടൈസൺ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ALSO READ : ‘ഇഡലി’ മുതൽ ‘കൊഴുക്കട്ട’ വരെ; ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ വിഭവങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ട് ഗൂഗിൾ

ജെസ്സിക്ക പങ്കുവെച്ച വീഡിയോയുടെ കമൻ്റ് ബോക്സിൽ നിരവധി പേർ ആശങ്ക അറിയിച്ചപ്പോൾ മറ്റു ചിലർ രസകരമായ കമന്റുകളിലൂടെയാണ് വീഡിയോയോട് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News