
എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളിലും കേന്ദ്ര സർക്കാർ വികസിപ്പിച്ച സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി’ നിർബന്ധമായും പ്രീ-ഇൻസ്റ്റാൾ ചെയ്യാനുള്ള കേന്ദ്രത്തിൻ്റെ ഉത്തരവ് അപകടകരമായ തീരുമാനമാണെന്ന് ആരോപിച്ച് കെ സി വേണുഗോപാൽ. മനുഷ്യരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണിതെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങൾക്ക് ഉപകാരപ്രദം എന്നത് കേവലം വാഗ്ദാനം മാത്രമാണെന്നും, മോദിക്ക് എല്ലാവരെയും കേൾക്കാനും കാണാനുമുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി നിർദ്ദേശങ്ങളുടെയും ഭരണഘടനയുടെയും ലംഘനമാണിതെന്നും ഗൗരവതരമായ ഈ നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. ഈ നീക്കം ‘പുതിയ പെഗാസസ്’ ആണെന്നും പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാക്കളും സ്വകാര്യതാ പ്രവർത്തകരും രംഗത്തെത്തിയിരുന്നു . നിലവിലെ ഫോണുകളിലും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

