
ഏഷ്യയിലെ ഏറ്റവും വലിയതും ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിസൈനർ സൂ എന്ന ഖ്യാതിയോടെ ഒക്ടോബർ 28-ന് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്ത പുത്തൂർ സുവേളജിക്കൽ പാർക്കിന്റെ മതിലിൽ ചിത്ര വിസ്മയം തീർത്ത് തൃശൂർ ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ് ആർട്ട്സ് എൻ.എസ്.എസ് വളണ്ടിയർമാർ. ഓസ്ട്രേലിയന്‍ സൂ ഡിസൈനറായ ജോണ്‍ കോ ആണ് പാർക്ക് ഡിസൈന്‍ ചെയ്തത്.
ചുവർ ചിത്രത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജനും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും സുവേളജിക്കൽ പാർക്ക് ഡയറക്ടർ ബി എൻ നാഗരാജും ചേർന്ന് നിർവഹിച്ചു. വിദ്യാർത്ഥികളെ മന്ത്രി കെ. രാജൻ അനുമോദിച്ചു. വിപുലമായ പൊതുജനങ്ങളുടെ കൂടുതൽ ശ്രദ്ധ ലഭിക്കുന്ന സ്ഥലങ്ങളിൽ നടത്തുന്ന ഇത്തരം പ്രവർത്തനം വിദ്യാർത്ഥികളിൽ കലാപ്രതിഭയും സാമൂഹ്യബോധവും വളർത്തുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു .
Also read : എസ്ഐആർ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് സഹായം ചെയ്ത് നൽകാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി സർക്കാർ ഉത്തരവ്
ഉദ്ഘാടന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോഡിനേറ്റർ വി വിജയകുമാർ, തൃശൂർ ജില്ലാ കോഡിനേറ്റർ രഞ്ജിത്ത് വർഗീസ് എന്നിവർ പങ്കെടുത്തു. ചേതന കോളേജ് ഡയറക്ടർ ഫാദർ ജിജോ തിത്തായി CMI, ചേതന കോളേജ് ഫൗണ്ടർ ഫാദർ ബെന്നി ബെനഡിക് CMI, ചേതന കോളേജ് NSS പ്രോഗ്രാം ഓഫീസർ അമൃത വി പി എന്നിവർ പങ്കെടുത്തു.ഡിസംബർ 24 മുതൽ 30 വരെ ST. ജോൺസ് അക്കാദമിയിൽ വെച്ച് നടക്കുന്ന NSS ക്യാമ്പിൻ്റെ ഭാഗമായാണ് ചിത്ര രചന. പുത്തൂർ പഞ്ചായത്തിലെ കുരിശുമൂലയിൽ വനംവകുപ്പിന്റെ മുന്നൂറിലധികം ഏക്കര്‍ ഭൂമിയില്‍ ഒരുക്കിയിട്ടുള്ള പ്രകൃതി വിസ്മയമായ പാർക്കിൽ വിദ്യാർത്ഥികളുടെ കാലാമികവ് കൂടി സമന്വയിപ്പിക്കുകയാണ്. ജനുവരിയോടു കൂടി പൊതുജനത്തിന് പൂര്‍ണമായും തുറന്നു കൊടുക്കുന്നതോടുകൂടി ചിത്രങ്ങളും ആസ്വദിക്കാനാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

