സിദ്ധിക്കേ ഇന്നാണ് ഡിസംബർ 28, തള്ളി മറിച്ചതൊക്കെ നിങ്ങൾ മറന്നാലും കേരളത്തിലെ ജനങ്ങൾ മറക്കില്ല

വയനാട്ടിലെ ജനങ്ങളെ പറഞ്ഞ് പറ്റിച്ച കോൺ​ഗ്രസിനോടും ടി സിദ്ധീഖിനോടും സിപിഐഎം വയനാട് ഡിസ്ട്രിക്റ്റ് സെക്രട്ടറി കെ റഫീഖ് ഫെയ്സ്ബുക്കിലൂടെ വിമർശിച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. കെ റഫീഖിന്റെ ആ പോസ്റ്റ് വിമർശനത്തെക്കാൾ ഉപരി കപടരായ കോൺഗ്രസ് നേതാക്കൾക്കുളള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.


2014 ഡിസംബർ 10 ന് കൽപ്പറ്റ എംഎൽഎയും കോൺഗ്രസ് നേതാവുമായ ടി സിദ്ധീഖ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിർക്ക് മുന്നിൽ മോഹനവാ​ഗ്ദാനങ്ങൾ നിരത്തി ഒരു പത്രസമ്മേളനം നടത്തിയിരുന്നു. 2025 ഡിസംബർ 28-ന് ദുരന്തബാധിർക്കായി കോൺഗ്രസ്സ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ആരംഭിക്കും എന്നായിരുന്നു അത്. തെരെഞ്ഞെടുപ്പിന് തൊട്ട് മുൻപായി നടത്തിയ ആ പ്രകടനത്തിന്റെ കാലാവധി ഇന്നവസാനിക്കുമ്പോൾ ചില ചോദ്യങ്ങൾ മാത്രം ബാക്കിയാകുകയാണ്. എവിടെയാണ് കോൺഗ്രസ് വീട്ടുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്? വീട് നിർമ്മാണത്തിനായി സ്ഥലമെങ്കിലും കോൺഗ്രസ് കണ്ടെത്തിയോ ? എങ്കിൽ എവിടെയാണ് സ്ഥലം? കണ്ടെത്തി എന്ന കളവ് പറയുകയല്ലാതെ മാധ്യമങ്ങൾക്ക് മുൻപിൽ ഇന്ന് സ്ഥലം കാണിക്കാൻ തയ്യാറുണ്ടോ? ഡിസംബർ 10 ന് അദ്ദേഹം പ്രഖ്യാപനം നടത്തുമ്പോൾ സ്ഥലത്തിനുള്ള പണം നൽകിയെന്നും ലീഗലമായ ഫോർമാലിറ്റീസ് ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചുമെന്നാണ് പറഞ്ഞത്.

Also read : കോൺഗ്രസ് പ്രവർത്തകൻ എംഡിഎംഎയുമായി അറസ്റ്റിൽ

കോൺഗ്രസ്സ് പൊതു ജനങ്ങളിൽ നിന്നും ശേഖരിച്ച പണത്തിൻ്റെ കണക്കുകളെക്കുറിച്ച് ഇത് വരെയും യാതൊരു വ്യക്തതയുമില്ല. നൽകാമെന്ന് പറ‍ഞ്ഞ വീടുകളുടെ നിർമ്മാണം ആരംഭിക്കാത്തതും ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഈ വിഷയം വലിയ ചർച്ചയായി ഉയരുകയും ചെയ്തിരുന്നു.

യഥാർത്ഥത്തിൽ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഡിസംബറിൽ വീട് നിർമ്മാണമാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കേരളത്തെയൊന്നാകെ പച്ചയ്ക്ക് പറ്റിക്കുകയല്ലേ ടി സിദ്ധീഖും കോൺഗ്രസ് നേതൃത്വം ചെയ്തത്? ദുരന്ത ബാധിതർക്ക് വീട് വെയ്ക്കാനായി ജനങ്ങളിൽ നിന്ന് പിരിച്ച പണം എത്രയുണ്ടെന്ന കണക്കും ആ പണം എവിടെയാണുള്ളത് എന്നതെങ്കിലും പുറത്ത് വിടാൻ കോൺഗ്രസ് തയ്യാറുണ്ടോ? എന്ന ചോദ്യത്തോടെ അവസാനിക്കുന്നതാണ് കെ റഫീഖിന്റെ പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News