
വീട്ടിലെ എ സി നാടോടി സ്ത്രീകൾ മോഷ്ടിച്ചത് ദുബായിൽ നിന്ന് സിസിടിവിയിൽ കണ്ട് ഉടമ നാട്ടിൽ വിളിച്ചു പറഞ്ഞതിനെ തുടർന്ന് മോഷ്ടാക്കളെ പിടികൂടി . കാസർകോട് പൊയിനാച്ചിയിലാണ് സംഭവം. വീട്ടിലെ എ സി മോഷ്ടിച്ച നാടോടി സ്ത്രീകളെ ഉടമയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പിടികൂടിയത്.
മോഷ്ടിച്ച എ സി നാടോടി സ്ത്രീകൾ പാഴ് വസ്തുകൾ വാങ്ങുന്ന കടയിൽ വിറ്റിരുന്നു, ഇവ പിന്നീട് അവിടെനിന്നും തിരിച്ചെടുത്തു. വീട്ടുടമയ്ക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

