“തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ് ആ പെൺ കുട്ടി അവൻ്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ , hello ,ആ നിമിഷം ജയിച്ചതാണവൾ!”; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ വിമർശനവുമായി സാറാ ജോസഫ്

SARA JOSEPH ABOUT Kerala Actress Assault CASE

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കുറ്റ വിമുക്തനാക്കിയ കോടതി നടപടിയെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി സാറാ ജോസഫ്. ഇതിലപ്പുറം എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നാണ് കോടതി വിധിയോട് സാറാ ജോസഫ് പ്രതികരിച്ചത്.

വർഷങ്ങളോളം വീശി പറയാതെ വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം എന്ന ചോദ്യവും ഫേസ്ബുക് കുറിപ്പിൽ എഴുത്തുകാരി ഉന്നയിക്കുന്നുണ്ട്. അവൾക്കൊപ്പമെന്ന് പിന്തുണ പ്രഖ്യാപിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ALSO READ : വികസന പദ്ധതികളും ക്ഷേമ പ്രവർത്തങ്ങളും തുടരാനും, വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് നെ വിജയിപ്പിക്കുക : എൽഡിഎഫ് സംസ്ഥാന കമ്മിറ്റി

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം

ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാൻ!
വർഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം!
തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ് ആ പെൺ കുട്ടി അവൻ്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ , hello ,ആ നിമിഷം ജയിച്ചതാണവൾ!
പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം.സത്യത്തിൻ്റെ ജ്വലനമാണത്.
ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവൻ്റെ മുഖം ഹണിവർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല.
അവൾക്കൊപ്പം.
കോടതിവിധി തള്ളിക്കളയുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News