ട്രെയിനിൽ ഓടിക്കയറുന്നതിനിടെ അപകടം: യാത്രക്കാരന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

railway compensation

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേൽക്കുന്നത് ‘സ്വയം വരുത്തിവെച്ച പരിക്കായി’ (Self-inflicted injury) കാണാനാവില്ലെന്ന് ഹൈക്കോടതി.

റെയിൽവെ ക്ലെയിംസ് ട്രിബ്യൂണൽ ഉത്തരവിനെതിരെ മാധ്യമ പ്രവർത്തകനായിരുന്ന
യാത്രക്കാരൻ സിദ്ധാർത്ഥ് കെ ഭട്ടതിരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. അപകടത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ധാർത്ഥ് കെ. ഭട്ടതിരിക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് എസ്. മനു ഉത്തരവിട്ടു.

ALSO READ : ആദ്യ ശ്രമത്തിൽ 112-ാം റാങ്ക്! സെറിബ്രൽ പാൾസിയെ നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കി മാനവേന്ദ്ര സിംഗ്

ട്രെയ്നിൽ ഓടിക്കയറിയത് മൂലമുള്ള പരിക്ക് സ്വയം ഏൽപ്പിച്ചതാണെന്ന് വിലയിരുത്തി യാത്രക്കാരൻ നഷ്ട പരിഹാരത്തിനർഹനല്ല എന്നാണ് ട്രിബ്യൂണൽ വിധിച്ചത്. എന്നാൽ കേവലമായ അശ്രദ്ധയിൽ സംഭവിക്കുന്ന അപകടം അത്തരത്തിലുള്ളതല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എസ് മനു യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

എട്ടു ലക്ഷം രൂപയാണ് റയിൽവെ നഷ്ടപരിഹാരമായി നൽകേണ്ടത്. 2022 നവംബർ 19 ലെ ട്രെയിൻ അപകടത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട സിദ്ധാർത്ഥിന് ഹൈക്കോടതി വിധി ആശ്വാസമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News