
തദ്ദേശ തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി അവധിയെടുത്ത് യുഎഇയിൽ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ കയറുമ്പോൾ തിരൂർ സ്വദേശിയായ ഇസ്ഹാഖിനു അറിയില്ലായിരുന്നു തന്റെ പെട്ടി ഒരു ചർച്ചാ വിഷയമായി തീരുമെന്ന്.
വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ്, യുഎഇയിൽ പച്ചക്കറിക്കട നടത്തുന്ന ഇസ്ഹാഖ്, സ്വന്തം പെട്ടിയിൽ സ്ഥാനാർഥിയായ ഭാര്യ പറമ്പത്ത് ഖമറുന്നിസയുടെ പോസ്റ്റർ പതിച്ചിരിക്കുന്നത് കണ്ടത്. ചെറിയമുണ്ടം പഞ്ചായത്തിലെ 17-ാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർഥിയാണ് ഇസ്ഹാഖിന്റെ ഭാര്യ പറമ്പത്ത് ഖമറുന്നിസ.
ഇസ്ഹാഖ് വോട്ട് ചെയ്യാനായി നാട്ടിൽ പോവുന്നതറിഞ്ഞ യുഎഇയിലെ സുഹൃത്തുക്കൾ അദ്ദേഹം അറിയാതെ ലഗ്ഗേജ് പെട്ടിയിൽ ഭാര്യയുടെ തെരെഞ്ഞെടുപ്പ് പോസ്റ്റർ പതിക്കുകയായിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇസ്ഹാഖ് തന്റെ ലഗ്ഗേജിൽ കൂട്ടുകാർ ഒരുക്കിയ ഈ കാഴ്ച കാണുന്നത്. ഭാര്യയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ പതിച്ച പെട്ടിയുമായിട്ടാണ് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറിങ്ങിയ ഇസ്ഹാഖിന്റെ ലഗ്ഗേജ് ഇപ്പോൾ വൈറലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


