
പേഴുംമൂട് യു.പി.എസ്.യിലെ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര അറബിക് ഭാഷാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ, അന്താരാഷ്ട്രം തലത്തിൽ അറബി ഭാഷാ പഠനം തുറന്നിടുന്ന അനന്ത സാധ്യതകളെക്കുറിച്ച് വെളിച്ചം വീശുന്നതായിരുന്നു.
മാലിദ്വീപ്സ് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ക്യാംബ്രിഡ്ജ് ഐജിസിഎസ്‍സി സ്കൂളിൽ സെക്കൻഡറി അധ്യാപകനായ ഉനൈസ് നിലമേൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയും വിഷയാവതരണം നടത്തുകയും ചെയ്തു. അറബി ഭാഷയുടെ ആഗോള പ്രാധാന്യം, വിദ്യാഭ്യാസ സാംസ്കാരിക സംഭാവനകൾ, തൊഴിൽ സാധ്യതകൾ എന്നിവ അദ്ദേഹം വിശദീകരിച്ചു.
അറബിക് അധ്യാപകൻ ഫൈസൽ നിലമേൽ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ അഷറഫ് ചുണ്ട, സജീന, ദീപ, അമൃത, മനോജ് കടയ്ക്കൽ എന്നിവർ ദിനാചരണത്തിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
അറബിക് ഭാഷയോടുള്ള വിദ്യാർത്ഥികളുടെ താൽപ്പര്യം വർധിപ്പിക്കുന്നതിനും ഭാഷാ പഠനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും ദിനാചരണം സഹായകമാവുന്നതാണ് സംഘാടകർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

