രാഹുലിനെ ന്യായീകരിക്കുന്ന എഡിറ്റോറിയൽ: ‘വീക്ഷണം പാർട്ടി നയത്തിന് വിരുദ്ധമാകാൻ പാടില്ല; അങ്ങന ഉണ്ടായെങ്കിൽ തിരുത്തും’: കെ മുരളീധരൻ

K Muraleedharan

രാഹുലിനെ ന്യായീകരിച്ച വീക്ഷണം എഡിറ്റോറിയലിനെതിരെ കെപിസിസി മുൻ അധ്യക്ഷൻ കെ മുരളീധരൻ. വീക്ഷണം പത്രത്തിലെ രാഹുലിന് അനുകൂലമായ എഡിറ്റോറിയലിനെക്കുറിച്ചുള്ള ചോദ്യത്തിന്, പത്രത്തിനു അതിന്റെതായ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും പാർട്ടി നയത്തിന് വിരുദ്ധമായി ഒന്നും ചെയ്യാൻ പാടില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ ഉണ്ടായെങ്കിൽ തിരുത്തുമെന്നും, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന എഡിറ്റോറിയലിൽ പറഞ്ഞത് സിപിഎം നെ കുറിച്ചാണെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം.

രാഹുൽ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിൽ നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുലിനെ കോൺഗ്രസ്സിൽ തിരിച്ചെടുക്കില്ല എന്നാണ് തങ്ങളുടെ നിലപാടെന്ന് കെ മുരളീധരൻ പ്രതികരിച്ചു. രാഹുലിനെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ചാൽ പ്രധിരോധിക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത് പുറത്താക്കിയ ആൾ പുറത്തു തന്നെയാണ് എന്നും വ്യക്തമാക്കി.

Also Read- രാഹുൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിൽ ? ജില്ല വിട്ടാൽ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന്‌ നിയമോപദേശം ലഭിച്ചതായി വിവരം

പാർട്ടി നിലാപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടി നിലപാട് അന്നും ഇന്നും ഒന്ന് തന്നെയാണെന്നും, കോൺഗ്രസിന്റെ ഈ നിലപാടാണ് ആണ് താനും വി ഡി സതീശനും പറഞ്ഞതെന്നുമായിരുന്നു പ്രതികരണം. ഉണ്ണിത്താന്റെ പ്രതികരണം സംബന്ധിച്ച ചോദ്യത്തിന് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ താൻ അതിനു മറുപടി നൽകുന്നില്ല എന്നായിരുന്നു പ്രതികരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News