ജയിച്ചുതുടങ്ങി എൽഡിഎഫ്; ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ടുവീതം വാർഡുകളിൽ എതിരില്ല

ldf-win-kannur

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലയിലെ നാലിടത്ത് എൽഡിഎഫിന് എതിരില്ല. ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലുമാണ് എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ, ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു. ഇവരെല്ലാം സിപിഐഎം സ്ഥാനാർഥികളാണ്.

Also Read- ‘ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്’: എം വി ഗോവിന്ദൻ മാസ്റ്റര്‍

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് സംഘർഷം ഉണ്ടാക്കിയ സ്ഥലമായ അടുവാപ്പുറം വാർഡിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചത് ശ്രദ്ധേയമായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാണിച്ചുതരാം എന്നായിരുന്നു കോൺഗ്രസ്സ് വെല്ലുവിളി. എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ പോലും ഇവിടെ കോൺഗ്രസിന് കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News