
ബ്രൂവറി കേസുമായി ബന്ധപ്പെട്ട് കോടതി വിധിയിൽ സർക്കാരിനെതിരെ യാതൊരു വിധത്തിലുള്ള വിമർശനങ്ങളും ഉന്നയിച്ചിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്. അപ്കാരി ആക്റ്റിൻ്റെ അംഗീകാരം കോടതി അംഗീകരിച്ചിരുന്നു. വാട്ടർ അതോറിറ്റിയുടെ രേഖകൾ പരിശോധിച്ചതും ക്യാബിനറ്റിൽ ഈ വിഷയം അവതരിപ്പിച്ചതും ഉൾപ്പെടെ സർക്കാർ സ്വീകരിച്ച എല്ലാ നടപടികളും ശരിയായ രീതിയിലായിരുന്നു. വിഷയത്തിൽ സർക്കാർ എടുത്ത നിലപാടുകളെല്ലാം കൃത്യമായിരുന്നു.
ഭൂർഗഭജലം ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും ഉറപ്പായിരുന്നു. ഒരു തുള്ളി ഭൂഗർഭജലം പോലും ഊറ്റാൻ അനുവദിക്കില്ല എന്ന കർശനമായ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ബ്രൂവറിക്ക് അനുമതി നൽകിയത്. വളരെ സുതാര്യമയാണ് നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ട് പോയതെന്നും എംബി രാജേഷ് പറഞ്ഞു. അനുമതി നൽകുന്ന സമയത്ത് സർക്കാരിന് മുൻപാകെ ഉണ്ടായിരുവന്ന വസ്തുതകൾ കൃത്യമായിരുന്നു. സർക്കാർ നടപടികളിൽ കോടതി പിഴവ് കണ്ടെത്തിയിട്ടില്ല.
ഡിസ്റ്റിലറിയുടെ പ്രാഥമിക അനുമതി സാങ്കേതികപരമായാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പുറത്ത് പ്രചരിരപ്പിക്കുന്നത് കള്ള പ്രചാരണങ്ങളാണ്. അപ്കാരി ആക്റ്റിൻ്റെ അംഗീകാരം കോടതി അംഗീകരിച്ചിരുന്നു. മറ്റുള്ളവർ ഉന്നയിക്കുന്ന ആരോപണങ്ങൾ കഴമ്പില്ലാത്തതാണ്. ഒരു വീട് നിർമ്മിക്കാൻ അനുമതി നൽകുമ്പോൾ പരിസ്ഥിതിക്ക് ദോഷമില്ലെന്ന് ഉറപ്പുവരുത്തുന്നതുപോലെ, പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പായ നിബന്ധനകളോടെയാണ് സർക്കാർ ഈ വിഷയത്തിലും ഇടപെട്ടതെന്നും എംബി രാജേഷ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

