
ശബരിമല സ്വർണ്ണ മോഷണക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ശക്തമാക്കിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. “ഉപ്പ് തിന്നവർ വെള്ളം കുടിക്കും” എന്നും കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയിലെ തന്ത്രിയുടെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒന്നായിരുന്നുവെന്നും, സത്യസന്ധമായ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ : മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിക്ക് നാളെ തുടക്കം : മന്ത്രി ശിവൻകുട്ടി
ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം കേസ് പൂർത്തിയാക്കി വരികയാണ്. ബിജെപി തന്ത്രിയെ പരസ്യമായി അനുകൂലിച്ച് രംഗത്തുവരുന്നത് ജനങ്ങൾ കാണുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
ശബരിമല സ്വർണ്ണ മോഷണ കേസിൽ കുറച്ചു ദിവസമായി കോൺഗ്രസിന്റെ പ്രസ്താവന ഒന്നും കാണാനില്ല അവരുടെ പ്രതികരണങ്ങൾ സ്വിച്ചിട്ട പോലെ നിന്നവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

