Kerala – Page 1365 – Kairali News | Kairali News Live

Kerala

ലോ അക്കാദമിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം; അക്കാദമിയുടെ പ്രവര്‍ത്തനം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി

തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ കര്‍ശന നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖേന കേരള സര്‍വകലാശാലയ്ക്കാണ് നിര്‍ദ്ദേശം...

സിനിമകളില്‍ മോനിഷയ്ക്ക് ശബ്ദം നല്‍കിയത് ആരെന്നറിയാമോ? അത് അമ്പിളിയാണ്; പരിചയപ്പെടുത്തി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: മലയാളിയുടെ ഒരു കാലത്തെ പ്രിയ നടി മോനിഷയുടെ ശബ്ദത്തിന്‍റെ ഉടമയെ പരിചയപ്പെടുത്തി ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ പാലാ തങ്കത്തിന്‍റെ മകള്‍ അമ്പിളിയാണ്...

തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം; തീരുമാനം പൊലീസ് ലാത്തിചാര്‍ജ് ചെയ്‌തെന്ന് ആരോപിച്ച്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍ സമരം ചെയ്ത എബിവിപി-ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ...

ലോ അക്കാദമി രണ്ടു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു; വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ച പണമെന്ന് മാനേജ്‌മെന്റ്; ഇത്തരമൊരു പിരിവ് നടന്നിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതിവകുപ്പിന് പരാതി. നോട്ടുനിരോധനത്തിന് ശേഷം സഹകരണ ബാങ്കില്‍ ലോ അക്കാദമി രണ്ടു കോടിയോളം രൂപ നിക്ഷേപിച്ചതായാണ് പരാതി. രണ്ട്...

ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐയുടേത് ഐതിഹാസിക വിജയമെന്ന് ജെയ്ക് സി തോമസ്; മാധ്യമങ്ങളുടെ പ്രചാരവേല പൊളിഞ്ഞെന്നും എസ്എഫ്ഐ പ്രസിഡന്‍റ്

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐയുടേത് ഐതിഹാസിക വിജയം ആണെന്ന് സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി തോമസ് കൈരളി പീപ്പിള്‍ ടിവിയോടു പറഞ്ഞു. വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും...

ജിഷ്ണു കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് വീണ്ടും നെഹ്‌റു കോളേജ്; ഓഫീസില്‍ മുറിയില്‍ വിളിച്ച് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും പ്രിന്‍സിപ്പലിന്റെ വിശദീകരണം

തൃശൂര്‍: ജിഷ്ണു പ്രണോയ് പരീക്ഷാ ഹാളില്‍ കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് പാമ്പാടി നെഹ്‌റു കോളേജ് അധികൃതര്‍ മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്‍കി. രണ്ടുതവണ നോക്കി എഴുതിയ ജിഷ്ണുവിനെ ഓഫീസില്‍...

ടോംസ് കോളേജില്‍ വിദ്യാര്‍ഥി പീഡനത്തിന് പുറമെ വന്‍ ഫീസ് കൊള്ളയും; ഒരു വിദ്യാര്‍ഥിയില്‍ നിന്നും ഒരു വര്‍ഷം അധികം വാങ്ങുന്നത് ഒന്നേകാല്‍ ലക്ഷം രൂപ

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജില്‍ വിദ്യാര്‍ഥി പീഡനത്തിന് പുറമെ വന്‍ ഫീസ് കൊള്ളയും. കരാര്‍ പ്രകാരം ഒരു വര്‍ഷം വാങ്ങേണ്ടത് 90,000 രൂപ എന്നിരിക്കെ ടോംസ് കോളേജ്...

ലോ അക്കാദമിക്കു മുന്നില്‍ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അ‍ഴിഞ്ഞാട്ടം; പൊലീസിനു നേരെ കല്ലേറ്; നിര‍വധി പൊലീസുകാര്‍ക്കും എബിവിപിക്കാര്‍ക്കും പരുക്കേറ്റു

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ മാര്‍ച്ച് നടത്തിയ എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്കാദമിക്കു സമീപം അ‍ഴിഞ്ഞാടി. അക്രമമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്ന വണ്ണമെത്തിയ എബിവിപി പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു....

രസീലയുടെ കുടുംബത്തിന് ഒരു കോടി നല്‍കാമെന്ന് ഇന്‍ഫോസിസ്; കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് ആരോപണം; മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു

പുനെ: കൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരി രസീലയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. രസീലയുടെ ബന്ധുവിന് ജോലിയും നല്‍കാമെന്നും ഇന്‍ഫോസിസ് രേഖാമൂലം അറിയിച്ചു....

ഇ. അഹമ്മദിന്റെ നില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി; അഹമ്മദ് കുഴഞ്ഞുവീണത് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ

ദില്ലി: ആരോഗ്യനില അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് മുസ്ലീംലീഗ് നേതാവും ലോക്‌സഭ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയിലാണ് അഹമ്മദിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദേഹത്തിന്റെ...

ബിജെപിയോടു അയിത്തമില്ലെന്നു കെ.എം മാണി; ആരെങ്കിലും വാതിൽ തുറക്കുമ്പോഴേക്കും ഓടിക്കയറില്ല

കോട്ടയം: ബിജെപിയോടുള്ള മൃദുസമീപനം വ്യക്തമാക്കി കെ.എം മാണി. ബിജെപിയോടു തനിക്കു അയിത്തമില്ലെന്നു കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം മാണി പറഞ്ഞു. എന്നാൽ, ആരെങ്കിലും വാതിൽ...

ലക്ഷ്മി നായർ.., നിങ്ങൾ പണ്ടേ തോറ്റു പോയി; നിങ്ങളുടെ പാചകക്കൂട്ടുകൾ പുളിച്ചു പോയി; ഇപ്പണി നിർത്തി പൊയ്ക്കൂടെ? ബി ഉണ്ണികൃഷ്ണൻ

കൊച്ചി: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ രംഗത്ത്. നിങ്ങൾ പണ്ടേ തോറ്റു പോയ ആളാണെന്നാണ് ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത്. ഫേസ്ബുക്കിലായിരുന്നു ഉണ്ണികൃഷ്ണന്റെ പ്രതികരണം. വിദ്യാർത്ഥികൾ...

ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു; നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍; സംഭവം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ

ദില്ലി: മുസ്ലീംലീഗ് നേതാവും ലോക്‌സഭ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് സംഭവം. അഹമ്മദിനെ ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ലക്ഷ്മി നായർക്ക് ഹൈക്കോടതിയിൽ തിരിച്ചടി; സമരപ്പന്തൽ പൊളിച്ചു മാറ്റേണ്ടതില്ലെന്നു ഹൈക്കോടതി; കോളജിനു പൊലീസ് സംരക്ഷണം നൽകണം

കൊച്ചി: ലോ അക്കാദമി വിദ്യാർത്ഥികളുടെ സമരം പൊളിക്കാൻ കോടതിയെ സമീപിച്ച ലക്ഷ്മി നായർക്കു ഹൈക്കോടതിയിൽ തിരിച്ചടി. കോളജിനു മുന്നിലെ സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന ലക്ഷ്മി നായരുടെ ഹർജി ഹൈക്കോടതി...

തന്നെ ഇനിയെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റുമോ എന്നു യേശുദാസ്; ദൈവത്തിനു രൂപവും ഭാവവും ഇല്ലെന്നും ഗാനഗന്ധർവൻ

കൊല്ലം: തന്നെ ഇനിയെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റുമോ എന്നു ഗാനഗന്ധർവൻ ഡോ.കെ.ജെ യേശുദാസ്. പത്മവിഭൂഷിതനായ യേശുദാസിനു കൊല്ലം പൗരാവലി നൽകിയ ആദരത്തിൽ സംസാരിക്കുമ്പോഴാണ് യേശുദാസിന്റെ ചോദ്യം. ദൈവത്തിന്...

കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് റബർ മേഖല; റബർ നയം നടപ്പാക്കുമെന്നു പ്രതീക്ഷ; ഒപ്പം ആശങ്കയും രൂക്ഷം

കോട്ടയം: കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് കേരളത്തിലെ റബർ മേഖല. ബജറ്റിനെ അൽപം പ്രതീക്ഷയോടെയും ഒപ്പം ആശങ്കയോടെയുമാണ് റബർ മേഖല നോക്കിക്കാണുന്നത്. നാളിതുവരെ റബർ മേഖലയെ സഹായിക്കുന്ന നടപടികൾ കേന്ദ്രത്തിന്റെ...

മറ്റക്കര ടോംസ് കോളജിൽ ഇന്നു സർവകലാശാല സമിതി തെളിവെടുപ്പ്; രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം പരിശോധിക്കും

കോട്ടയം: മറ്റക്കര ടോംസ് കോളജിൽ സാങ്കേതിക സർവകലാശാലാ സമിതി ഇന്ന് രണ്ടാംഘട്ട പരിശോധനയ്‌ക്കെത്തും. രജിസ്ട്രാർ ജി.പി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് തെളിവെടുപ്പിനെത്തുന്നത്. ആദ്യഘട്ടത്തിൽ നടന്ന അന്വേഷണത്തിൽ...

സമരപ്പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ; വിദ്യാർത്ഥി സമരം പൊളിക്കാൻ ലക്ഷ്മി നായരുടെ ഹർജി ഹൈക്കോടതിയിൽ

കൊച്ചി: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം പൊളിക്കാൻ സമരപ്പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായർ ഹൈക്കോടതിയെ സമീപിച്ചു. ഇതേ കാര്യം ആവശ്യപ്പെട്ട് രണ്ടാം തവണയാണ് ലക്ഷ്മി നായർ...

‘ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണം’; നെഹ്‌റു ഗ്രൂപ്പ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

പാലക്കാട്: നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തണമെന്ന് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ...

ജിഷ്ണുവിന്റെ മാതാവിന്റെ പരാതിയില്‍ സ്വീകരിച്ചത് സത്വര നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു; കത്തിന് മറുപടി

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ അശോകന്‍ നല്‍കിയിരുന്ന പരാതിന്മേല്‍ സത്വര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതി ലഭിച്ചയുടന്‍...

മലയാളി ടെക്കിയുടെ കൊലപാതകത്തിനു കാരണം പെട്ടെന്നുള്ള പ്രകോപനം? തുറിച്ചു നോക്കിയതിനു പരാതി കൊടുക്കുമെന്നു പറഞ്ഞപ്പോൾ കൊലപ്പെടുത്തിയെന്നു സംശയം; ബാബെൻ സൈക്യ കുറ്റം സമ്മതിച്ചു

പുണെ: മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ പുണെയിൽ ഓഫീസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസ് പറയുന്നത്. കൊലയാളിയെന്നു സംശയിച്ച്...

ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം; റവന്യു മന്ത്രിക്ക് വിഎസിന്റെ കത്ത്; ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ച് കര്‍ശന പരിശോധന നടത്തണം

തിരുവനന്തപുരം: ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് കത്തയച്ചു. എന്താവശ്യത്തിനായാണോ സര്‍ക്കാര്‍ ഭൂമി...

ലോ അക്കാദമി: 48 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്നു കെ.മുരളീധരൻ; ധാർമികതയുണ്ടെങ്കിൽ ലക്ഷ്മി നായർ രാജിവയ്ക്കണമെന്നു സുധീരൻ

തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന സമരങ്ങൾക്ക് 48 മണിക്കൂറിനകം പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്നു കെ.മുരളീധരൻ എംഎൽഎ. എത്രയും വേഗം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല നിരാഹാരം...

ലോ അക്കാദമിയിലെ അധിക ഭൂമി പിടിച്ചെടുക്കണമെന്ന് വീണ്ടും വിഎസ്; സമരം വിദ്യാര്‍ഥി പ്രശ്‌നം മാത്രമല്ല, പൊതുപ്രശ്‌നമാണ്; സമരം നീതിക്ക് വേണ്ടിയെന്ന് കാനം

തിരുവനന്തപുരം: ലോ അക്കാദമിയിലെ അധിക ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. അക്കാദമിയില്‍ നടക്കുന്ന സമരം വിദ്യാര്‍ഥി പ്രശ്‌നം മാത്രമല്ലെന്നും പൊതുപ്രശ്‌നം കൂടിയാണെന്നും...

സരിതയും ശ്രീധരൻ നായരും ഒന്നിച്ച് തന്നെ കണ്ടിട്ടില്ലെന്നു ഉമ്മൻചാണ്ടി; എഡിജിപി ഹേമചന്ദ്രന്റെ സ്ഥാനക്കയറ്റം കേസിൽ നിന്നൊഴിവാക്കിയതിനു പ്രത്യുപകാരമല്ല

കൊച്ചി: സരിതയും മല്ലേലിൽ ശ്രീധരൻ നായരും ഒന്നിച്ച് തന്നെ കാണാൻ വന്നിട്ടില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഈ ദിവസം ശ്രീധരൻ നായർ ഒറ്റയ്ക്ക് തന്നെ കാണാൻ വന്നിരുന്നു....

ഉമ്മന്‍ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം; ചില്ലിലൂടെ നായ കുരച്ചുചാടി; കാറില്‍ നിന്ന് ഇറങ്ങാനാവാതെ ഉമ്മന്‍ചാണ്ടി

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാറിന് നേരെ ഇരുപത്തഞ്ചോളം തെരുവുനായ്ക്കളുടെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ടിബി റോഡിലാണ് തെരുവ് നായക്കള്‍ കൂട്ടമായെത്തി ആക്രമിച്ചത്. കോട്ടയം...

തൃശ്ശൂരിൽ വിവാഹവീട്ടിൽ കയറി ആർഎസ്എസുകാർ യുവാവിനെ വെട്ടി; കരളിനു പരുക്കേറ്റ റാഫി ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ: വിവാഹവീട്ടിൽ കയറി ആർഎസ്എസ് സംഘം മാരകായുധങ്ങളുമായി യുവാവിനെ വെട്ടിവീഴ്ത്തി. കയ്പമംഗലത്തിനടുത്ത് വഴിയമ്പലം കിഴക്ക് മലയാറ്റിൽ ക്ഷേത്രത്തിനടുത്താണ് സംഭവം. ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പരത്തെഴുത്ത് സഗീറിന്റെ മകൻ റാഫി...

‘ഇനി ആവര്‍ത്തിച്ചാല്‍ കൊന്നുകളയും’; കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി

തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി. ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനി സ്‌നേഹ ബഷീറിനെയാണ് കഴിഞ്ഞദിവസം കാറിലെത്തിയ ഒരുസംഘമാളുകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ...

പൊലീസ് ക്വാര്‍ട്ടേഴ്‌സിന്റെ ചുവരില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് പൊലീസുകാര്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വലിച്ച് റോഡിലിട്ട് തല്ലി; കൈത്തരിപ്പ് തീര്‍ത്തതാണെന്ന് പൊലീസുകാരന്‍

കണ്ണൂര്‍: പൊലീസ് ക്വാര്‍ട്ടേഴ്‌സിന്റെ മതിലില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് പ്ലസ്ടു വിദ്യാര്‍ഥിയെയും സഹോദരനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും...

പുണെയിൽ കൊല്ലപ്പെട്ട ടെക്കി കോഴിക്കോട് സ്വദേശിനി; ഞായറാഴ്ചയായിട്ടും ഓഫീസിലെത്തിയത് ജോലി തീർക്കാൻ

കോഴിക്കോട്: പുണെയിൽ കൊല്ലപ്പെട്ട സോഫ്റ്റ്‌വെയർ എൻജിനീയറായ മലയാളി യുവതി കോഴിക്കോട് സ്വദേശിനി. കോഴിക്കോട് പയിമ്പ്ര സ്വദേശിനിയാണ് കൊല്ലപ്പെട്ട രസില രാജു. ഇൻഫോസിസിൽ സിസ്റ്റം എൻജിനീയർ ആയ രസില...

ഡിവൈഎഫ്‌ഐ പതാകജാഥകൾ ഇന്നു കൊല്ലത്ത് പര്യടനം നടത്തും; ജാഥയ്ക്ക് തലസ്ഥാനത്ത് ആവേശോജ്ജ്വല സ്വീകരണം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര-പതാക ജാഥകൾ തലസ്ഥാനത്തെത്തി. നെയ്യാറ്റിൻകരയിൽ സംഗമിച്ച കൊടിമര പതാക ജാഥകൾക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. സ്വീകരണപൊതുയോഗം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി...

അബ്ദുല്‍ ഖാദറിനെ കൊന്നത് പൊതുവിചാരണയ്ക്ക് ശേഷം; ജീവന്‍ യാചിച്ച് കിടന്നത് മൂന്നു മണിക്കൂര്‍; വഴിയരികില്‍ ഉപേക്ഷിച്ചത് നാട്ടുകാര്‍ കാണാന്‍; തിരിഞ്ഞുനോക്കാതെ ബന്ധുക്കളും: നിര്‍ണായക കണ്ടെത്തലുകള്‍

കണ്ണൂര്‍: പരിയാരത്ത് മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക വഴിതിരിവുകള്‍. ബക്കളം അബ്ദുള്‍ ഖാദറിനെ കൊലപ്പെടുത്തിയത് നാട്ടുകൂട്ടം മാതൃകയില്‍ പൊതുവിചാരണ നടത്തിയ ശേഷമാണെന്നാണ് പൊലീസ് വൃത്തങ്ങളെ...

വിഷ്ണു എന്തുകൊണ്ട് ആര്‍എസ്എസിനെ വെറുക്കുന്നുവെന്ന് സമൂഹം ചര്‍ച്ച ചെയ്യണമെന്ന് പി ജയരാജന്‍; വര്‍ഗീയ കലാപമുണ്ടാക്കി മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം

തിരുവനന്തപുരം: ഏഴാം വയസുമുതല്‍ ആര്‍എസ്എസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍ ശാരീരിക് ശിക്ഷാപ്രമുഖ് വിഷ്ണു, എന്തുകൊണ്ട് ഇപ്പോള്‍ ആ പ്രസ്ഥാനത്തെ വെറുക്കുന്നുവെന്ന് സമൂഹം ചര്‍ച്ച ചെയ്യണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ...

മുസ്ലീം വനിതകള്‍ക്കായി മറകെട്ടി ബോധവത്കരണ ക്ലാസ്; വിശദീകരണവുമായി ജമാല്‍ മുഹമ്മദ്

തിരുവനന്തപുരം: പരസ്പരം കാണാനാകാതെ മറകെട്ടി മുസ്ലീം വനിതകള്‍ക്കായി, ഡോക്ടര്‍ നടത്തിയ ബോധവത്കരണ ക്ലാസ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം ഏറെ ചര്‍ച്ചയായിരുന്നു. പോളിയോ ബോധവത്കരണം കേള്‍ക്കാന്‍ എത്തിയ വനിതകള്‍ക്കും...

സ്വാശ്രയ കോളേജുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിസിമാരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പരാതികള്‍ ഗൗരവമായ നടപടി അര്‍ഹിക്കുന്നു

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ഗൗരവമായ നടപടി അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിസിമാരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി...

കവിതയില്‍ മുങ്ങിക്കുളിച്ചു പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവലിന് പ്രൗഢസമാപനം; അക്കിത്തത്തിന് ആദരം ചൊല്ലി കാവ്യാസ്വാദകര്‍; മറുപടിയായി കവിത ചൊല്ലി മഹാകവി

പട്ടാമ്പി: കവിതയില്‍ മുങ്ങിക്കുളിച്ച നാലു ദിനങ്ങള്‍ക്ക് കവിതയിലലിഞ്ഞ് സമാപനം. പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച കവിതയുടെ കാര്‍ണിവല്‍ അക്ഷരാര്‍ഥത്തില്‍ കവിതയുടെ സംഗമോല്‍സവമായി. വിവിധ...

ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്ന് ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ്; രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ്. പ്രിന്‍സിപ്പലിന്റെ രാജി ഒഴികെ മറ്റെന്തും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും...

‘ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികള്‍ ആറ്റിങ്ങല്‍ ആര്‍എസ്എസ് കാര്യാലയത്തില്‍; സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ആര്‍എസ്എസ് നീക്കം’: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഫസല്‍, ധന്‍രാജ് വധക്കേസുകളിലെ പ്രതികളെ ആര്‍എസ്എസ് കാര്യാലയങ്ങളില്‍ സംരക്ഷിക്കുന്നെന്ന് ആര്‍എസ്എസ് നേതാക്കളുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധന്‍രാജ്...

‘ഇതു തടയണമെങ്കില്‍ ഞങ്ങള്‍ മരിക്കണം’; ഡിവൈഎഫ്‌ഐ പതാകജാഥയില്‍ കൊടി പിടിക്കരുതെന്ന് പറഞ്ഞ പൊലീസ് നടപടിക്കെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ തടഞ്ഞ പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പിഎ മുഹമ്മദ് റിയാസ്. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും...

Page 1365 of 1434 1 1,364 1,365 1,366 1,434

Latest Updates

Don't Miss