Kerala – Page 1379 – Kairali News | Kairali News Live

Kerala

സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത്; കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. സർക്കാരിന്‍റെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തും....

‘ക്യാമ്പസുകളിലെ ഇടിമുറികള്‍ ഞങ്ങള്‍ ഇനിയും അടിച്ചു തകര്‍ക്കും’; രാഷ്ട്രീയം മറന്ന് #justiceforjishnu ഏറ്റെടുത്ത് കലാലയങ്ങള്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളെ മര്‍ദിക്കാനായി ഇടിമുറികളുള്ള കോളേജുകള്‍ക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍. 'ക്യാമ്പസുകളിലെ ഇടിമുറികള്‍ ഞങ്ങള്‍ ഇനിയും അടിച്ചു തകര്‍ക്കും' വിജിന്‍ ഫേസ്ബുക്കിലൂടെ...

നെഹ്റു കോളജിലെ ജീവനൊടുക്കിയ ജിഷ്ണുവിന്‍റെ മൂക്കില്‍ മുറിവേറ്റ പാടുകള്‍; മരണം ക‍ഴുത്തില്‍ കുരുക്കു മുറുകിയതിനാലാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ ജീവനൊടുക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്‍റെ മൂക്കില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നതായി ഫൊറന്‍സിക് സര്‍ജന്‍മാരുടെ കണ്ടെത്തല്‍. ക‍ഴുത്തിലെ കുരുക്കു മുറുകിയതാണു മരണണകാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്...

കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി; കര്‍ണാടകയെ സമനിലയില്‍ തളച്ചു; കേരളത്തിന്റെ മുന്നേറ്റം ദക്ഷിണമേഖലാ ഗ്രൂപ് ചാമ്പ്യന്മാരായി

കോഴിക്കോട് : കേരളം സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. മൂന്നാം മല്‍സരത്തില്‍ കര്‍ണാടകയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് കേരളത്തിന്റെ മുന്നേറ്റം....

ബിജെപി നേതാക്കളുടേത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങള്‍; കമലിനെതിരായ ആക്രോശം കേരളത്തിന് മേല്‍ വീണ വിഷക്കറ; പുറത്തുവരുന്നത് വര്‍ഗ്ഗീയ ഭ്രാന്തെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ബിജെപി നേതാക്കളില്‍ നിന്ന് കേള്‍ക്കുന്നത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ ബഹുസ്വരതാ സമൂഹത്തിന് മേല്‍ വീണ വിഷക്കറയാണ്...

താടി ഫൈന്‍, ചെരുപ്പ് ഫൈന്‍, കേക്ക് ഫൈന്‍ മുതല്‍ കൂട്ടുകാരിയോട് സംസാരിച്ചാല്‍ വരെ ഫൈന്‍; നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ കാട്ടാളത്തം

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലെ കോളേജുകളില്‍ പഠിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും അവരുടെ കലാലയ ജീവിതത്തില്‍ മറക്കാന്‍ സാധിക്കാത്ത ഒന്നായിരിക്കും എന്തിനും ഏതിനുമുള്ള ഫൈന്‍ സമ്പ്രദായം. താടി വടിച്ചില്ലെങ്കില്‍,...

പ്രതികാര നടപടികളുമായി പാമ്പാടി നെഹ്‌റു കോളേജ്; പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും താമസവും നിഷേധിച്ച് മാനേജ്‌മെന്റ്

തൃശൂര്‍: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച വിദ്യാര്‍ഥികള്‍ക്ക് മേല്‍ പ്രതികാരനടപടികളുമായി പാമ്പാടി നെഹ്‌റു കോളേജ്. എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥിസംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍...

നെഹ്‌റു കോളേജ് ഗേള്‍സ് ഹോസ്റ്റലില്‍ നഗ്നരായി ഗുണ്ടാസംഘം; പരാതി പറഞ്ഞപ്പോള്‍ പെണ്‍കുട്ടികളുടെ തലയില്‍കെട്ടിവച്ച് അധിക്ഷേപം; വെളിപ്പെടുത്തലുമായി കത്തുകളും വീഡിയോയും

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പിന്റെ വിവിധ കോളേജുകള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പൂര്‍വ്വവിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍. കോളേജുകളില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വീഡിയോകളിലൂടെയും കത്തുകളിലൂടെയുമാണ് ഇവര്‍ പ്രതികരിക്കുന്നത്. കോയമ്പത്തൂര്‍ നെഹ്‌റു കോളേജില്‍ നടക്കുന്നത്...

ഇടിമുറിയില്‍ അടി ഹോക്കി സ്റ്റിക്ക് കൊണ്ട്; വട്ടോളി മാത്രമല്ല, നിരവധി അധ്യാപകര്‍ ഗുണ്ടകളാകുന്ന കോയമ്പത്തൂര്‍ നെഹ്റു; മുന്‍ വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

കോയമ്പത്തൂര്‍ നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന ഗുണ്ടായിസമാണെന്ന് വെളിപ്പെടുത്തി മുന്‍ വിദ്യാര്‍ഥിനിയുടെ പോസ്റ്റ്. ടെക് മഹീന്ദ്രയില്‍ ജീവനക്കാരിയായ അനീഷ അന്‍വറാണ് കോളജില്‍...

നെഹ്റുകോളജിനെതിരേ യുവജന കമ്മീഷന്‍ സ്വമേധയോ കേസെടുത്തു; സ്വാശ്രയ കോളജ് നടത്തിപ്പിന് നയം രൂപീകരിക്കാന്‍ ശിപാര്‍ശ നല്‍കുമെന്ന് അധ്യക്ഷ ചിന്ത ജെറോം കൈരളിയോട്

തിരുവനന്തപുരം: എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്‍റെ മരണത്തില്‍ പാമ്പാടി നെഹ്റു കോളജിനെതിരേ സ്വമേധയാ കേസെടുത്തെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. സംഭവത്തെക്കുറിച്ച് കോളജ് അധികാരികളില്‍നിന്നും പാലക്കാട് ജില്ലാ...

അപമര്യാദയായി പെരുമാറിയ കൂട്ടുകാരന്റെ അമ്മയ്ക്ക് തുറന്ന കത്ത്; സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

അപമര്യാദയായി പെരുമാറുന്ന കൂട്ടുകാരന്റെ അമ്മയ്ക്ക് തുറന്ന കത്ത് എന്ന തരത്തിൽ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ബംഗളുരുവിലെ സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആഷ്മി സോമൻ എന്ന...

‘ഒരു ജനതയുടെ ശബ്ദമായി കൈരളി പീപ്പിൾ’; കൈരളി ടിവിയെ അഭിനന്ദിച്ച് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൈരളി ടിവിയെ അഭിനന്ദിച്ച് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു ജനതയുടെ ശബ്ദം. കൈരളിക്ക് അഭിവാദ്യങ്ങൾ എന്ന ഒറ്റവരി കുറിച്ച് കൈരളി പീപ്പിളിന്റെ ലോഗോ സഹിതമാണ് ആഷിഖ്...

ജിഷ്ണുവിന്റെ ആത്മഹത്യ പൊതുമധ്യത്തിലെത്തിച്ച കൈരളി ടിവിക്ക് അഭിനന്ദനപ്രവാഹം; പീപ്പിളിന്റെ മാധ്യമ ഇടപെടലിനെ മുക്തകണ്ഠം പ്രശംസിച്ച് സോഷ്യൽ മീഡിയ; നെഹ്‌റു കോളജിനു പൊങ്കാല

തൃശ്ശൂർ: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യയുടെ പിന്നാമ്പുറക്കഥകൾ പൊതുജന മധ്യത്തിലെത്തിച്ച കൈരളി പീപ്പിൾ ടിവിയെ അഭിനന്ദിച്ച് ജനങ്ങൾ. കൈരളി പീപ്പിൾ ടിവി നടത്തിയ മാധ്യമ ഇടപെടലിനെ...

സംവിധായകൻ കമൽ രാജ്യം വിടണമെന്നു ബിജെപി; കമൽ തീവ്രവാദിയാണെന്നു എ.എൻ രാധാകൃഷ്ണൻ; ചെ ഗുവേരയുടെ ചിത്രങ്ങൾ എടുത്തു മാറ്റണമെന്നും രാധാകൃഷ്ണൻ

കോഴിക്കോട്:  അദ്ദേഹം തയ്യാറാകണം. കമൽ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാളാണ്. എസ്ഡിപിഐ പോലുള്ള തീവ്രവാദി സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നയാളാണ് കമൽ. അതുകൊണ്ട് രാജ്യം വിടണമെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു....

‘എന്റെ പൊന്നുമോനെ അവർ കൊന്നതാണ്; ഇനിയൊരു മകനും ഈ ഗതി വരരുത്’; ചങ്കുതകർന്ന് കരഞ്ഞ് ജിഷ്ണുവിന്റെ അമ്മ

നാദാപുരം: 'എന്റെ പൊന്നുമോനെ അവർ കൊന്നതാണ്. ഇനിയൊരു മകനും ഈ ഗതി വരരുത്. അയാൾ പ്രവീൺ., മോന്റെ കോളജിലെ പ്രവീൺ മാഷല്ല, പിശാചാണ്'. കോളജ് മാനേജ്‌മെന്റിന്റെ ക്രൂരമായ...

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നു ചേരും; കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നു തിരുവനന്തപുരത്ത് ചേരും. കേന്ദ്രകമ്മിറ്റി യോഗ തീരുമാനം റിപ്പോർട്ട് ചെയ്യുകയാണ് പ്രധാന അജണ്ട. സർക്കാരുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ചക്ക്...

ജിഷ്ണുവിന്റെ ആത്മഹത്യ; പാമ്പാടി നെഹ്‌റു കോളജിലേക്ക് ഇന്നു എസ്എഫ്‌ഐ മാർച്ച്

തൃശ്ശൂർ: എൻജിനീയറിംഗ് വിദ്യാർത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്നു പാമ്പാടി നെഹ്‌റു കോളജിലേക്കു മാർച്ച് നടത്തും. കോളേജ് അധികൃതരുടെ ക്രൂര പീഡനമാണ് ജിഷ്ണുവിന്റെ ആത്മഹത്യയ്ക്കു കാരണമെന്നു...

നോട്ടുനിരോധനം ദുരിതത്തിലാക്കിയത് സാധാരണക്കാരെയെന്ന് യെച്ചൂരി; മോദിയുടെ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്ക്

തിരുവനന്തപുരം: നോട്ടുഅസാധുവാക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ നരേന്ദ്രമോദി അവകാശപ്പെട്ട കാര്യങ്ങളെല്ലാം പാഴ്‌വാക്കായെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് പിന്‍വലിക്കനായി മോദി നിരത്തിയ പ്രധാന വാദങ്ങളില്‍ ചിലതായിരുന്നു കള്ളപ്പണം...

വിഎസിന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്; പിബി കമീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു; താക്കീത് അച്ചടക്ക ലംഘനങ്ങളുടെ പേരില്‍

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് താക്കീത്. അച്ചടക്കലംഘനങ്ങളെ കുറിച്ചുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. സംഘടന മാനദണ്ഡങ്ങളും അച്ചടക്കവും...

പാമ്പാടി നെഹ്‌റു കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു; ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തം; നാളെ എസ്എഫ്‌ഐ മാര്‍ച്ച്

തൃശൂര്‍: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമായതോടെ പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. നാളെ മുതലാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ആത്മഹത്യ ചെയ്ത...

കൊച്ചി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുക്കേസ്; സിബിഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു; അഡോള്‍ഫസ് ഒന്നാംപ്രതി; എംകെ സലിം രണ്ടാംപ്രതി

കൊച്ചി: കൊച്ചി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുക്കേസില്‍ സിബിഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫസ് ലോറന്‍സിനെ ഒന്നാംപ്രതിയാക്കിയാണ് കുറ്റപത്രം. പാന്‍ ഏഷ്യാ ടൂര്‍ ആന്റ്...

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു; ന്യായവും തൃപ്തികരവുമായ തീരുമാനങ്ങളെന്നു വിഎസ് അച്യുതാനന്ദൻ

തിരുവനന്തപുരം: മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്നു വന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു. അവസാന ദിവസമായ ഇന്നു സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്തു. രാഷ്ട്രീയ നയരേഖയും കാർഷിക...

പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ നെഹ്‌റു കോളേജില്‍ ഇടിമുറി; ക്രൂരപീഡനങ്ങള്‍ കെ.പി വിശ്വനാഥന്റെ മകന്റെ നേതൃത്വത്തില്‍; വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടിവിയോട്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധനിലാപാടുകളെ ചോദ്യം ചെയ്യുന്നവരെ മര്‍ദിക്കാന്‍ ക്യാമ്പസില്‍ പ്രത്യേക ഇടിമുറിയുണ്ടെന്ന് വെളിപ്പെടുത്തല്‍. കോളേജ് പിആര്‍ഒയും മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകനുമായ...

‘ഇതൊരു ആത്മഹത്യ അല്ല സര്‍, കൊലപാതകമാണ്; എന്തിനാണ് ഇത്തരം അറവുശാലകള്‍’; മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ സുഹൃത്തുക്കളുടെ തുറന്ന കത്ത്

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളുടെ തുറന്ന കത്ത്. വിദ്യാര്‍ഥികളെ കൊല്ലുന്ന ഇത്തരം സ്വാശ്രയ കോളേജുകള്‍...

മോഹൻലാൽ അഭിനയം നിർത്തുന്നു; രണ്ടു വർഷത്തിനകം തീരുമാനം

മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍ അഭിനയം നിർത്താൻ ഒരുങ്ങുന്നതായി സൂചന. അഭിനയജിവിതം മതിയാക്കി മറ്റേതെങ്കിലും തൊഴിലിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെന്നു മോഹൻലാൽ പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം ഇക്കാര്യത്തിൽ...

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു; മരിച്ചത് വീരമ്മ-ശെൽവൻ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ്

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അടപ്പാടി ആദിവാസി ഊരിൽ നവജാത ശിശു മരിച്ചു. അട്ടപ്പാടി ഷോളയൂർ കടമ്പാറ ഊരിലെ വീരമ്മ-ശെൽവൻ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് ആണ്...

കൊല്ലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ ഇന്നു മുതൽ സമരം; സിപിഐഎം ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും നിരാഹാരം അനുഷ്ടിക്കും

കൊല്ലം: കൊല്ലത്തെ അടച്ചിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കണെമന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും ഇന്നു മുതൽ നിരാഹാര സമരം അനുഷ്ടിക്കും. തൊഴിലാളികൾക്കു വേണ്ടി സിപിഐഎമ്മിന്റെയും വർഗ-ബഹുജന...

‘കൂടെയുള്ളവന്‍ ചാവുമ്പോ പാലിക്കുന്ന ഈ നാണംകെട്ട മൗനമുണ്ടല്ലോ, അതാണ് നിങ്ങളുടെ ശാപം’ നാവുണ്ടെന്ന് അറിയിക്ക്: പാമ്പാടി നെഹ്‌റു കോളേജിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തം. ശ്രീകാന്ത് ശിവദാസന്‍: ''കൂടെയുള്ളവന്‍ ചാവുമ്പോ പോലും പാലിക്കുന്ന...

‘അറിവ് ചോദിക്കുന്നവന് മരണം വിധിക്കുന്ന മാനേജ്‌മെന്റ് നീതി പാലിക്കുക’; ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെതിരെ എസ്എഫ്‌ഐ

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ചേലക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. തിങ്കളാഴ്ച...

ചില കേസുകളില്‍ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് പിണറായി വിജയന്‍; വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് വേണ്ട; മതന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിന് കീഴില്‍ സുരക്ഷിതര്‍

തിരുവനന്തപുരം: പീസ് സ്‌കൂളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് നമുക്ക് വേണ്ടെന്നും മതന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ സുരക്ഷിതരാണെന്നും പിണറായി വിജയന്‍ പറഞ്ഞു....

കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന് പ്രകാശ് കാരാട്ട്; റേഷന്‍ വേര്‍തിരിവിന്റെ തുടക്കക്കാര്‍ യുപിഎ സര്‍ക്കാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന് പ്രകാശ് കാരാട്ട്. റേഷന്‍ വേര്‍തിരിവിന്റെ തുടക്കക്കാര്‍ മുന്‍ യുപിഎ സര്‍ക്കാരാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐഎം കേന്ദ്രകമ്മിറ്റിക്ക്...

കേരളത്തിനുള്ള അരിവിഹിതം കേന്ദ്രം വര്‍ധിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സിപിഐഎം പൊതുസമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: കേരളത്തിനുള്ള അരിവിഹിതം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്‍ഗണനാ ലിസ്റ്റ് അനുസരിച്ച് അരി വിതരണം...

ചുവപ്പണിഞ്ഞ് തലസ്ഥാനം; സിപിഐഎം പൊതുസമ്മേളനത്തിന് ആരംഭം; പങ്കെടുക്കുന്നത് ഒരു ലക്ഷം പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങളോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്ത് ആരംഭിച്ചു. പൊതുസമ്മേളനത്തില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്,...

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതി; ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്; നടപടി പട്യാലഹൗസ് കോടതിയുടേത്

ദില്ലി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ ബ്രിട്ടീഷ് ആയുധ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്. പട്യാലഹൗസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ശനിയാഴ്ച്ച കോടതിയില്‍ ഹാജരാകണമെന്ന് കോടതി മിഷേലിനോട്...

പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസികപീഡനം; വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു; പീഡനത്തിന് പിന്നില്‍ മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകന്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസികപീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് (18)നെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍...

Page 1379 of 1439 1 1,378 1,379 1,380 1,439

Latest Updates

Don't Miss