
ഭിന്നശേഷി സമൂഹത്തിന്റെ കലാ,കായിക,സാഹിത്യ നൈപുണികൾക്ക് വേദിയൊരുക്കിയ മൂന്ന് ദിവസത്തെ ‘സവിശേഷ – കാർണിവൽ ഓഫ് ദി ഡിഫറന്റ്’ സർഗ്ഗോത്സവത്തിന് സമാപനം . ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ തുല്യമായ അവകാശങ്ങളും അവസരങ്ങളും ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന പ്രഖ്യാപനത്തോടെയാണ് മേള പൂർത്തിയായത്.
നവകേരള നിർമ്മിതിയിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യനീതി പുലരുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇത്തരമൊരു പരിപാടിയിലൂടെ ലക്ഷ്യമിട്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സർഗ്ഗോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ വിവിധ വേദികളിൽ നിരവധി ഭിന്നശേഷി പ്രതിഭകളാണ് തങ്ങളുടെ കഴിവുകൾ പ്രകാശിപ്പിച്ചത്. കലാ-സാഹിത്യ മത്സരങ്ങൾക്ക് പുറമെ കായിക രംഗത്തും ശ്രദ്ധേയമായ പ്രകടനങ്ങൾ അരങ്ങേറി.
പരിപാടിയുടെ ഭാഗമായി നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജോബ് ഫെസ്റ്റ് വലിയ വിജയമായി. ഈ തൊഴിൽമേളയിലൂടെ നൂറുകണക്കിന് ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കാണ് വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ ലഭിച്ചത്. ഇത് ഭിന്നശേഷിക്കാരുടെ സാമ്പത്തിക സ്വാശ്രയത്വത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായി മാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


