ശബരിമല സ്വർണ മോഷണക്കേസ്; പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും അറസ്റ്റിൽ

sabarimala case arrest

ശബരിമല സ്വർണമോഷണക്കേസിൽ നിർണായക അറസ്റ്റ്. കോസുമായും ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായും അടുത്ത ബന്ധം പുലർത്തിയ പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനുമാണ് അറസ്റ്റിലായിരിക്കുന്നത്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ ആണ് പങ്കജ് ഭണ്ഡാരി.
കർണാടകയിലെ വ്യവസായിയാണ് ഗോവർദ്ധൻ. ഇവരെയാണ് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ എസ് ഐ ടി അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തിയതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.
ശബരി മലയിൽ നിന്ന് കവർന്ന സ്വർണം പങ്കജ് ഭണ്ഡാരിയുടെ സ്മാർട് ക്രിയേഷനിലെത്തിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി വേർതിരിച്ചത്. ഇതിനെപ്പറ്റിയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.ഇതിന് ശേഷമാണ് കർണാടകയിലെ വ്യവസായിയായ ​ഗോവർദ്ധനിലേക്ക് സ്വർണം എത്തുന്നത്. കർണാടകയിലെ ബെല്ലാരിയിലെ ​ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്ന് ശബരി മലയിൽ നിന്ന് കടത്തിയ സ്വർണവും കണ്ടെത്തിയിട്ടുണ്ട്.

Also read; ശബരിമല സ്വർണ മോഷണക്കേസ്: ഇ ഡി കേസെടുത്ത് അന്വേഷിക്കും; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഏകദേശം 800 ​ഗ്രാമിലേറെ സ്വർണം ​ഗോവ‌ർദ്ധനിൽ നിന്ന് കണ്ടെത്തിയതായാണ് വിവരം. എസ്ഐടി ഇത് തൊണ്ടി മുതലായി പിടിച്ചെടുത്തു. നിരവധി സംഘങ്ങളായി എസ്ഐടി അന്വേഷണ സംഘം വിവധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് തൊണ്ടി മുതലുൾപ്പെടെ പിടിച്ചെടുക്കുന്നതിലേക്കെത്തിച്ചിരിക്കുന്നത്. ഇതിന്മേൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എസ്ഐടി അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ടും ഇവരോട് ബന്ധം പുലർത്തുന്നവരിലേക്കും അന്വേഷണം നീങ്ങുകയാണ്. അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും കൊല്ലത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. വിജിലൻസ് കോടതി ജഡ്ജ് സി.എസ് മോഹിതിന്റ മുമ്പാകെയാണ് ഹാജരാക്കിയത്. ഇവരെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News