
പാലക്കാട്: നിരന്തരം മോദിയെ പുകഴ്ത്തുന്ന തരൂരിന് പാർട്ടി നൽകുന്ന പരിഗണന എന്തുകൊണ്ടാണ് പത്തനാപുരത്തെ പഞ്ചായത്ത് പ്രസിഡൻ്റിന് കിട്ടാഞ്ഞതെന്ന് വോട്ടറുടെ ചോദ്യം. കൈരളി ന്യൂസിന്‍റ തെരഞ്ഞെടുപ്പ് പരിപാടിയായ പടക്കളത്തിലാണ് ഇതുസംബന്ധിച്ച ചോദ്യം ഉയർന്നത്.
കൊല്ലം ജില്ലയിലെ പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ ഒരു പഞ്ചായത്ത് പ്രസിഡന്‍റ് മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് 24 മണിക്കൂറിനകം പാർട്ടിയിൽനിന്ന് പുറത്താക്കി. എന്നാൽ കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗമായ ശശി തരൂർ ദിവസവും കോൺഗ്രസ് നേതാക്കന്മാരെ അപകീർത്തിപ്പെടുത്തുകയും നരേന്ദ്ര മോദിയെ പുകഴ്ത്താൻ ആർഎസ്എസുകാരോടും ബിജെപിക്കാരോടും മത്സരിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ തരൂരിനെതിരെ നടപടി എടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ശശി തരൂരിന്റെ ഒരു രോമത്തെ തൊടാൻ കോൺഗ്രസുകാർക്ക് കഴിയുമോയെന്നും ചോദ്യം ഉയർന്നു.
വിശാലമായ ജനാധിപത്യം തുറന്നുകിടക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നാണ് പറയുപ്പെടുന്നത്. എന്നാൽ ആ വിശാലമായ ജനാധിപത്യ പരിഗണന എന്തുകൊണ്ടാണ് പത്തനാപുരത്തെ പഞ്ചായത്ത് പ്രസിഡന്‍റിന് ലഭിക്കാത്തതെന്നും ചോദ്യം ഉയർന്നു…
Also Read- മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
മണ്ണാർക്കാട് നടന്ന പടക്കളത്തിൽ എൽഡിഎഫ് പ്രതിനിധിയായി പി എം ആർഷോയും യുഡിഎഫ് പ്രതിനിധിയായി അരുൺ കുമാർ പാലക്കുറിശിയും എൻഡിഎ പ്രതിനിധിയായി കെ വി ജയൻ മാസ്റ്ററും പങ്കെടുത്തു.
മണ്ണാർക്കാട് നടന്ന പടക്കളം കാണാം…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

