‘കോൺഗ്രസിന് പെൻഷൻ കൊടുക്കുന്നത് കണ്ടാൽ അലർജി’: വിപിപി മുസ്തഫ

congress_pension

കാഞ്ഞങ്ങാട്: ക്ഷേമ പെൻഷൻ കൊടുക്കുന്നത് കണ്ടാൽ കോൺഗ്രസിന് അലർജിയാണെന്ന് സിപിഐഎം നേതാവ് വി പി പി മുസ്തഫ. കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പടക്കളത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമൂഹ്യക്ഷേമ പെൻഷനോട് അതിന്റെ തുടക്കകാലം തൊട്ട് അലർജിയുള്ള ഒരു പാർട്ടിയാണ് കോൺഗ്രസ്. 1980 ൽ ഇകെ നായനാൽ ഗവൺമെന്റ് കർഷക തൊഴിലാളികൾക്ക് 45 രൂപ പെൻഷൻ നൽകി. അന്നത്തെ 45 എന്ന് പറഞ്ഞാൽ, വലിയ തുകയാണ്.

എന്നാൽ അതിനെ എതിർക്കുകയാണ് കരുണാകരൻ ചെയ്തത്. ഇങ്ങനെ പെൻഷൻ നൽകിയാൽ, അത് ബീഡി വലിച്ചും കള്ളു കുടിച്ചും തീർക്കും എന്ന് നിയമസഭയിൽ അന്നത്തെ പ്രതിപക്ഷ നേതാവ് കെ കരുണാകരൻ പ്രസംഗിച്ചതിന്റെ രേഖ ഉണ്ട്. അന്നുതൊട്ട് അവർക്ക് അലർജിയാണ്. അതുകൊണ്ട് അവർ എല്ലാ കാലത്തും അതിനെ തകർക്കാനെ ശ്രമിച്ചിട്ടുള്ളൂവെന്നും വി പി പി മുസ്തഫ പറഞ്ഞു.

ഇന്നിപ്പോ ക്ഷേമപെൻഷൻ 2000 രൂപയിലേക്ക് എത്തി. 2016ൽ ഇടത് സർക്കാർ വരുമ്പോൾ 600 രൂപയേ ഉണ്ടായിട്ടുള്ളൂ. കേന്ദ്രം ഭരിക്കുന്നവർ ഈ കേരളത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കുമ്പോഴും ആ പ്രതിസന്ധികൾക്ക് ഇടയിലാണ് ഇത് വർദ്ധിപ്പിച്ചത്.

Also Read- കോലീബി എന്ന പ്രയോഗം ഉണ്ടായത് കാസർഗോഡ് നിന്ന്; അത് എങ്ങനെയെന്ന് അറിയണോ?

ക്ഷേമ പെൻഷൻ കൈക്കൂലിയാണെന്ന് പറഞ്ഞാണ് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അധിക്ഷേപിച്ചതെന്ന് പടക്കളത്തിൽ സംസാരിച്ച ഒരു വോട്ടർ ചൂണ്ടിക്കാട്ടി. കൊടിക്കുന്നിൽ സുരേഷും ഇത് കൊടുക്കേണ്ടെന്ന് പറഞ്ഞതാണെന്നും കോൺഗ്രസ് പ്രതിനിധിയെ ഓർമിപ്പിച്ചു.

കാഞ്ഞങ്ങാട് നിന്നുള്ള പടക്കളം മുഴുവൻ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News