
കേരളത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട് കെ എൻ ബാലഗോപാൽ. 17000 കോടി രൂപയാണ് കേരളത്തിൻ്റെ പരിധിയിൽ ആകെ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. അവസാന മൂന്ന് മാസം ലഭിക്കേണ്ടതിൽ 5944 കോടിയും വെട്ടിക്കുറച്ചു.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് കേന്ദ്രത്തിൻ്റേതെന്ന് കെ എൻ ബാലഗോപാൽ വിമർശിച്ചു
കേരളത്തെ സാമ്പത്തികമായി ഞെരിക്കുന്ന സമീപനം കേന്ദ്രം തുടങ്ങുന്ന സാഹചര്യത്തിൽ ആണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ചർച്ച നടത്തിയത് . ഈ സാമ്പത്തിക വർഷം അവസാന മൂന്ന് മാസം കടമെടുപ്പ് പരിധിയിൽ സംസ്ഥാനത്തിന് അനുവദിച്ചിരുന്നത് 12,516 കോടി ആയിരുന്നു. എന്നാല് കിഫ്ബി ഉൾപ്പെടെയുള്ള വായ്പ കണക്കിൽ പെടുത്തി 5944 കോടി വെട്ടിക്കുറച്ചു. IGST പൂളിൽ 965 കോടി ലഭിക്കാനുണ്ട്. ആകെ സംസ്ഥാനത്തിന് അനുവദിച്ച കടമെടുപ്പ് പരിധിയിൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി 17,000 കോടിയാണ് വെട്ടിക്കുറച്ചത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം.ഇതിന് പുറമേ സാമ്പത്തിക വർഷവസാനത്തിൽ ചെലവ് കൂടുതൽ ഉള്ള സമയം കൂടി നോക്കി ഇത്തരത്തിൽ ചെയ്യുന്നതിൻ്റെ പിന്നിലേ കര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നത് ഉള്ളൂവെന്നും ധനമന്ത്രി വ്യക്തമാക്കി
കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടി കേന്ദ്രം സ്വീകരിക്കുമ്പോൾ ബിജെപി കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്ന നിലപാട് എന്താണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

