സന്തോഷസൂചിക വർധിപ്പിച്ച്‌ ആഹ്ലാദജീവിതം നയിക്കുന്ന സംസ്ഥാനമായി കേരളത്തെ എൽ ഡി എഫ് ഉയർത്തും: എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

കൽപ്പറ്റ: വികസനത്തിൽ ലോകമാതൃകയായി മനുഷ്യരുടെ സന്തോഷസൂചിക വർധിപ്പിച്ച്‌ ആഹ്ലാദജീവിതം നയിക്കുന്ന സംസ്ഥാനമായി കേരളത്തെ എൽ ഡി എഫ് ഉയർത്തുമെന്നും പുതിയ വയനാട്‌ ഉന്നംവച്ചുള്ള കുതിപ്പിന്റെ വേഗംകൂട്ടുമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എൽ ഡി എഫ് കൽപ്പറ്റ നഗരസഭാ റാലി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ

സ്വന്തമായി ഒരുതരി മണ്ണില്ലാത്തവരെ ഭൂപരിഷ്കരണ നിയമത്തിലൂടെ ഭൂമിയുടെ അവകാശികളാക്കി ആരംഭിച്ച ഇടതുപക്ഷ സർക്കാരുകളുടെ പ്രയാണം അതിദാരിദ്ര നിർമാർജനംവരെയെത്തി. അതിദാരിദ്രമില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി ലോകമാതൃക തീർത്തു. മൂന്നുലക്ഷം ഉദ്യോഗാർഥികൾക്കാണ്‌ സർക്കാർ PSCയിലൂടെ ജോലി നൽകിയത്‌. മൂന്നരലക്ഷം സംരഭങ്ങളാണ്‌ പുതുതായുണ്ടായത്‌.

ALSO READ : വിവാദങ്ങൾക്ക് അന്ത്യമില്ല: കെപിസിസി ഡിജിറ്റല്‍ മീഡിയ ചെയർമാൻ സ്ഥാനം ഒ‍ഴിഞ്ഞ് വി ടി ബൽറാം

കിഫ്‌ബിയിലൂടെ റോഡ്‌ ഉൾപ്പെടെയുള്ള പശ്ചാത്തല സ‍ൗകര്യം സമാനതകളില്ലാതാക്കി. വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതങ്ങളെക്കാൾ മെച്ചപ്പെട്ട സാഹചര്യം ഉറപ്പാക്കാൻ കഴിയുന്ന തുടർഭരണത്തിലേക്കാണ്‌ സംസ്ഥാനം കുതിക്കുന്നത്‌. വർഗീയതക്കെതിരെ മതനിരക്ഷേത പ്രതിരോധം ഉയർത്തി മുന്നേറണമെന്നും മൂന്നാം എൽ ഡി എഫ് സർക്കാരിലേക്കുള്ള കേളികൊട്ടായി തദ്ദേശ തെരഞ്ഞെടുപ്പ്‌ മാറുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

എൽ ഡി എഫ് കൺവീനർ T P രാമകൃഷ്‌ണൻ, വയനാട് ജില്ലാ കൺവീനർ C K ശശീന്ദ്രൻ, CPI(M) ജില്ലാ സെക്രട്ടറി കെ റഫീഖ്‌, ആർജെഡി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ K K ഹംസ തുടങ്ങിയവർ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News