
മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ് അയച്ച വാർത്ത ബിഗ് ബ്രേക്കിംഗ് ആയി ചിത്രീകരിച്ച മനോരമയ്‌ക്കെതിരെ ഗോപകുമാർ മുകുന്ദന്റെ ഫേസ്ബുക് പോസ്റ്റ് . മനോരമയുടെ ഇന്നത്തെ ക്വട്ടേഷൻ ED യുടെ അസംബദ്ധമാണെന്നും എക്സ്റ്റേണൽ കൊമേർഷ്യൽ ബോറോയിങ്ങിനു ബാധകമായ ഗൈഡ് ലൈൻ പ്രകാരം ഭൂമി ഏറ്റെടുക്കൽ അനുവദനീയമാണ്. ലാൻഡ് അക്ക്വിസിഷൻ തെറ്റായി ചിത്രീകരിച്ച് റിയൽ എസ്റ്റേറ്റിനുള്ള ലാൻഡ് പർച്ചേയ്‌സ് ആക്കി അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ ആരോപിക്കുന്നു
പോസ്റ്റിന്റെ പൂർണ്ണ രൂപം
ആദ്യദിവസത്തെ സ്തോഭജനകമായ ബ്രേക്കിംഗ് മുഖ്യമന്ത്രിയ്ക്കും തോമസ് ഐസക്കിനും കിഫ്ബി CEO കെ. എം. എബ്രഹാമിനും ED നോട്ടീസ്. 24 മണിക്കൂർ ചർച്ച കഴിഞ്ഞപ്പോൾ കിഫ്ബി കൊണ്ടുവരുന്ന സ്വപ്നതുല്യമായ നേട്ടങ്ങൾ മനുഷ്യർ വീണ്ടും ചർച്ച ചെയ്തു. പ്രേമചന്ദ്രനും മനോരമ ഫ്ലോറിലെ KSU / യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിഷാ പുരുഷുത്തമനും കൂടി മസാല ബോണ്ടിൻ്റെ സംശുദ്ധത ഒന്നു പയറ്റി നോക്കി. പ്രേമചന്ദ്രൻ എന്ന രാഷ്ട്രീയ അശ്ലീളം കൂടുതൽ കൂടുതൽ വെളിവായി.
കിഫ്ബി ഫണ്ട് വക മാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെ എന്നതാണ് ഇന്നത്തെ കണ്ടത്തിൽ മാപ്ലയുടെ അധോ വായു. നിവർന്നിരുന്ന് നീട്ടി വിടുകയേ വഴിയുള്ളു. മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ ഏതെല്ലാം പ്രോജക്ടുകളിൽ ഡിപ്ലോയ് ചെയ്തു എന്നത് കിഫ്ബി ED യ്ക്ക് സാക്ഷ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്. അതിൽ Land Acquisitin component ഉള്ള പദ്ധതികളുടെ ട്രാൻസാക്ഷൻ സ്റ്റേറ്റ്മെൻ്റ് എടുത്ത് അതിലെ പണം മുഴുവൻ ഭൂമി ഏറ്റെടുക്കൽ ചെലവാണ് എന്ന കള്ള രേഖ ചമയ്ക്കുകയാണ് ED ചെയ്തിരിക്കുന്നത്.
അങ്ങനെയാണ് 466 കോടി രൂപ എന്ന കണക്ക് വരുന്നത്. മസാല ബോണ്ട് പണത്തിൽ നിന്നും 66 കോടി രൂപ മാത്രമാണ് Land Acquisition നു ഉപയോഗിച്ചത്. അതിൻ്റെ കണക്കുകൾ കിഫ്ബി സമർപ്പിച്ച രേഖകളിൽ വ്യക്തമായിരിക്കെ എന്തിനാണ് ED തെറ്റായ രേഖ ചമയ്ക്കുന്നത്? Land Acquisition അതതത് ജില്ലാ കളക്ടർമാർ വഴി നേരിട്ടല്ലേ കൈമാറുന്നത്? എന്തിനാണ് ED Land Acquisition കോസ്റ്റ് ഇങ്ങനെ 66 കോടി എന്നത് 466 ആയി പെരുപ്പിച്ച് തെറ്റായ രേഖയുണ്ടാക്കി കളിക്കുന്നത്?
മുഖ്യമന്ത്രി യുടെ പേരിൽ വകമാറ്റ ലൊക്കെ ആരോപിക്കണമെങ്കിൽ ഒരു ഗും വരണമല്ലോ? ഒരു പത്തഞ്ഞൂറു കോടി രൂപയെങ്കിലുമില്ലാതെ പിന്നെ എന്ത് ?മനോരമയുടെ ഇന്നത്തെ ക്വട്ടേഷൻ ED യുടെ ഈ അസംബന്ധമാണ്. External Commercial Borrowwing നു ബാധകമായ ഗൈഡ് ലൈൻ പ്രകാരം ഭൂമി ഏറ്റെടുക്കൽ അനുവദനീയമാണ്. Land Acquisition തെറ്റായി ചിത്രീകരിച്ച് റിയൽ എസ്റ്റേറ്റിനുള്ള Land Purchase ആക്കി അവതരിപ്പിക്കുന്നു.
ALSO READ : “ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മകൾ അവസാനിച്ചു”: ബി സരസ്വതിയുടെ നിര്യാണത്തിൽ എം എ ബേബി
നിയമവിധേയമായ Land Acquisition ൻ്റെ യഥാർത്ഥ ചെലവായ 66 കോടി രൂപ എന്നത് 466 കോടി രൂപയായി പെരുപ്പിക്കുന്നു. മനോരമ ആ ക്വട്ടേഷൻ ഒരു നാണവുമില്ലാതെ എടുക്കുന്നു. കിഫ്ബി ഇന്നലെ വൈകിട്ട് ഇതെല്ലാം വിശദീകരിച്ച് ഔദ്യോഗിക പത്ര ക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. അതു നോക്കണ്ടതല്ലേ എന്നു ചോദിക്കാൻ മലയാള മനോരമ എന്നത് പത്രമല്ലല്ലോ?
കണ്ടത്തി മാപ്ല ഏറ്റ ക്വട്ടേഷൻ ഇന്നു നടത്തിയ ഗുണ്ടയുടെ പേര് കൊള്ളാം. വൈശാഖ് കോമാട്ടിൽ! വല്ലാത്ത കോമഡി തന്നെടേ !

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

