
മുഖ്യമന്ത്രിയ്ക്കും തോമസ് ഐസക്കിനുമെതിരായ ഇ ഡി നോട്ടീസിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇ ഡി നോട്ടീസ് അയക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഈ ഡി ഒരുക്കി എന്നും അദ്ദേഹം ചൂട്ടിക്കാട്ടി.
ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഈ ഡി നോട്ടീസുമായി ഇറങ്ങി എന്നും, തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് കരുതിക്കാണും, തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം നോട്ടീസുമായി ഇറങ്ങലാണ് ഇപ്പോൾ ഇഡിയുടെ പ്രധാന ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ : കിഫ്ബി മസാലബോണ്ട്: ‘എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇ ഡി നോട്ടീസ് വരാറുണ്ട്’; എം വി ഗോവിന്ദൻ മാസ്റ്റർ
പശ്ചാത്തല സൗകര്യം വികസനത്തിന് പണം ഉപയോഗിച്ചതിനാണ് ഇഡി നോട്ടീസ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമ്മിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ല എന്നാണ് ഇഡി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി ഡീൽ ആണോ എന്ന മാധ്യപ്രവർത്തകരുടെ ചോദ്യത്തിന് നാഷണൽ ഹെറാൾഡ് കേസിലെ 988 കോടിയുടെ ഇ ഡി നോട്ടീസ് എന്ത് ഡീൽ ആയിരിക്കും, രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ ഇന്ന് വന്നിട്ടുള്ള പ്രധാനപ്പെട്ട കേസ് ആണിതെന്നും അദ്ദേഹം ചോദിച്ചു. 700 കോടിയിൽ അധികം സ്വത്തുക്കൾ പിടിച്ചെടുക്കാനും തീരുമാനമുണ്ട് അത് എന്ത് ഡീലിന്റെ അടിസ്ഥാനത്തിൽ ആണെന്നു കൂടി വ്യക്തമാക്കണമെന്നും പ്രതിപക്ഷം പറയുന്നത് അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ നേതാക്കളും മുൻ മുഖ്യമന്ത്രിമാരും ഇ ഡി കേസിനു പിന്നാലെ ബിജെപിയിലേക്ക് പോകുന്ന അത് കോൺഗ്രസിൻറെ ശീലമെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി അയച്ച നോട്ടീസിനെതിരെ തോമസ് ഐസക് കോടതിയിൽ പോയി , ഇ ഡി കോടതിയിൽ ഹാജരായില്ല, എന്തിന് ചോദ്യം ചെയ്യണം എന്ന് കോടതിയുടെ ചോദ്യത്തിന് ഇ ഡി മറുപടി നൽകിയില്ല. കോടതിയെ അവഗണിച്ചുകൊണ്ട് തിടുക്കത്തിൽ നോട്ടീസ് അയക്കുന്നതിൻ്റെ ഉദേശ്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലം വാങ്ങിയത് കിഫ്ബി പദ്ധതികൾക്ക് വേണ്ടി ദേശീയപാത അതോറിറ്റി മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തുവെന്നും അത് ചട്ട പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരകൾക്ക് എതിരെയുള്ള ആക്രമണത്തെപ്പറ്റി കോൺഗ്രസ് നേതാക്കൾക്ക് തന്നെ വിശദീകരിക്കേണ്ടി വരുന്നുവെന്നും മാധ്യമപ്രവർത്തകരും ശരിയായ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി ക്കാർ അല്ലാത്തവർക്കും സമരം തുടരണമെങ്കിൽ തുടരാം, സമരസമിതിയുമായി മുഖ്യമന്ത്രി ഉൾപ്പെടെ നേരത്തേ ചർച്ച ചെയ്തിരുന്നു
സമര സമിതി തന്നെയാണ് സമരം നിർത്തുമെന്ന് അറിയിച്ചതെന്നും ആ ക്ഷണം സ്വീകരിച്ചാണ് ഞങ്ങൾ അവിടെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി. കരം സ്വീകരിക്കുന്നതോടെ പോക്കുവരവ് ഉൾപ്പെടെയുള്ള കാര്യങ്ങളും സ്വാഭാവികമായി നടക്കും എന്ന് റവന്യൂ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം മുനമ്പത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

