
പ്രവാസിയായ ഷിലു ജോസഫ് രചിച്ച ‘അകം പാതി പുറം പാതി’ എന്ന കഥാസമാഹാരം നിയമസഭ പുസ്തകോത്സവത്തിൽ വച്ച് പ്രകാശനം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ച പ്രകാശന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപൻ പുസ്തകം ഏറ്റുവാങ്ങി.
സമകാലിക ലോകം നേരിടുന്ന വർഗീയത, ജാതീയ ബോധം, സ്ത്രീക്കെതിരായ പുരുഷമേധാവിത്വപരമായ അടിച്ചമർത്തലുകൾ എന്നിവ ചർച്ച ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ദളിത് സ്വത്വം കാരണം പ്രണയത്തിലും ദാമ്പത്യത്തിലും നേരിടേണ്ടി വരുന്ന വിവേചനം എന്നിങ്ങനെ വർത്തമാന ജീവിതത്തിന്റെ പരിച്ഛേദമായ കഥകളാണ് പുസ്തകത്തിലുള്ളത്.
ALSO READ : ‘രാഹുലിൻ്റെ എം എൽ എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ ഞങ്ങൾക്ക് അധികാരമില്ല’: വി ഡി സതീശൻ
ചടങ്ങിൽ എഴുത്തുകാരി ഡോ. കെ. പ്രസീത പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. സംവിധായകൻ സലാം ബാപ്പു, നടി അഞ്ജിത ബി.ആർ, എഴുത്തുകാരൻ പി. ജിംഷാർ, സായൂജ് ബാലുശ്ശേരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. മാൻകൈന്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ രചയിതാവ് ഷിലു ജോസഫ് മറുപടി പ്രസംഗം നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

