വിവാദ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് കൊച്ചി മേയർ മിനിമോൾ

Kochi Mayor V K Minimol Confirms Latin Church Role in Her Appointment

മേയർ പദവിയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കൊച്ചി മേയർ മിനിമോൾ. തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വോട്ടർമാർക്ക് സ്വാഭാവികമായി നന്ദി പറയുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് മേയറുടെ വിശദീകരണം.

മേയർ പദവി ലഭിക്കുന്നതിനായി ലത്തീൻ സഭ ഇടപെട്ടു എന്ന് മിനിമോൾ പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മലക്കംമറിച്ചിലുമായി മേയർ രംഗത്തെത്തിയത്. താൻ എല്ലാ സമുദായങ്ങളുടെയും പിന്തുണ തേടിയിരുന്നുവെന്നും എല്ലാ വിഭാഗം ജനങ്ങളോടുമുള്ള നന്ദി പ്രകടനമാണ് പ്രസംഗത്തിലൂടെ ഉദ്ദേശിച്ചതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ : വർഗീയ നയങ്ങളെ തുറന്നു കാണിക്കുമ്പോൾ മതത്തിനെതിരായ നീക്കം എന്ന രീതിയിലാണ് മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

നേരത്തെ, മേയർ പദവിയിലേക്കുള്ള തന്റെ ഉയർച്ചയ്ക്ക് പിന്നിൽ ലത്തീൻ സഭയുടെ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്ന് മിനിമോൾ പരസ്യമായി സ്ഥിരീകരിച്ചിരുന്നു. ഒരു മതസമുദായത്തിന്റെ പേര് എടുത്തുപറഞ്ഞുള്ള ഈ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ വിവാദം കൊഴുത്തതോടെ, പ്രസ്താവനയെ തള്ളിപ്പറയാനും അത് കേവലം നന്ദി പറച്ചിൽ മാത്രമാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമത്തിലാണ് മേയർ ഇപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News