കോന്നി മെഡിക്കൽ കോളേജിന് പുത്തൻ ഉണർവ്; 50 കോടിയുടെ പദ്ധതികൾ നാളെ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

konni medical college 50 crore projects inauguration

കോന്നി മെഡിക്കൽ കോളേജിനെ അത്യാധുനിക സൗകര്യങ്ങളുള്ള മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 50 കോടി രൂപയുടെ അഞ്ച് പ്രധാന പദ്ധതികൾ നാടിന് സമർപ്പിക്കുന്നു. ജനുവരി 17 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.

കെ.യു. ജനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. കിഫ്ബി (KIIFB) മുഖാന്തിരം നടപ്പിലാക്കുന്ന ഈ വിപുലമായ വികസന പ്രവർത്തനങ്ങൾ പത്തനംതിട്ട ജില്ലയിലെ ആരോഗ്യ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ALSO READ : ആൽത്തറ വിനീഷ് വധക്കേസ്: ശോഭ ജോൺ ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

കിഫ്ബി വഴി 22.80 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച അക്കാദമിക് ബ്ലോക്ക് ഫേസ്-2, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന പ്രധാന കെട്ടിടങ്ങൾ. കൂടാതെ, ജീവനക്കാർക്കും ഫാക്കൽറ്റികൾക്കുമായി 16.25 കോടി രൂപയുടെ ടൈപ്പ് ഡി ക്വാർട്ടേഴ്സും (40 അപ്പാർട്ട്മെന്റുകൾ), 9.10 കോടി രൂപയുടെ ടൈപ്പ് ബി ക്വാർട്ടേഴ്സും (40 അപ്പാർട്ട്മെന്റുകൾ), 1.05 കോടി രൂപയുടെ രണ്ട് നിലകളുള്ള ഡീൻ വില്ലയും സജ്ജമായിട്ടുണ്ട്. അതോടൊപ്പം 84 ലക്ഷം രൂപ ചെലവിൽ 17 കിടക്കകളോട് കൂടിയ അത്യാധുനിക മെഡിക്കൽ ഐസിയുവും നാളെ മുതൽ പ്രവർത്തനമാരംഭിക്കും. ഈ വിപുലീകരണത്തോടെ വിദ്യാർത്ഥികൾക്കും ചികിത്സ തേടിയെത്തുന്നവർക്കും കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും.

ALSO READ : ഇനി ജോലി വീടിനടുത്ത്; വർക്ക് നിയർ ഹോം’പദ്ധതിയുടെ ആദ്യ കേന്ദ്രം കൊട്ടാരക്കരയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നിലവിൽ നാല് ബാച്ചുകളിലായി 400 എംബിബിഎസ് വിദ്യാർത്ഥികൾ പഠനം നടത്തുന്ന കോന്നി മെഡിക്കൽ കോളേജിൽ 351.72 കോടി രൂപയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളാണ് ദ്രുതഗതിയിൽ നടക്കുന്നത്. ജില്ലയിലെ ആദ്യത്തെ 128 സ്ലൈസ് സി.ടി സ്‌കാൻ, ആധുനിക ലേബർ റൂം, ബ്ലഡ് ബാങ്ക്, പീഡിയാട്രിക് ഐസിയു എന്നിവ ഇതിനോടകം തന്നെ കോളേജിൽ സജ്ജമാക്കിയിട്ടുണ്ട്. പുതിയ ആശുപത്രി ബ്ലോക്ക്, ഓഡിറ്റോറിയം എന്നിവയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ 500 കിടക്കകളുള്ള ബൃഹത്തായ ചികിത്സാ കേന്ദ്രമായി കോന്നി മാറും. ശബരിമല മകരവിളക്ക് മഹോത്സവ കാലയളവിൽ ബേസ് ആശുപത്രിയായി പ്രവർത്തിക്കുന്നതിലൂടെ തീർത്ഥാടകർക്കും ഈ കേന്ദ്രം വലിയ ആശ്വാസമാണ് പകരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News