കേരളത്തിൽ ഏത് സംഘടനകൾക്കും മതപണ്ഡിതർക്കും സമുദായ നേതാക്കൾക്കും ഒരു ”തമ്പുരാക്കൻമാരു”ടെയും സാന്നിദ്ധ്യമില്ലാതെ മുഖ്യമന്ത്രിയെ കാണാം; കെ ടി ജലീൽ

kt jaleel

ഇവിടെ മു​ഖ്യമന്ത്രിയെക്കാണാനും ജാതിമതഭേദനമന്യേ ആഘോഷങ്ങൾ നടത്താനും അതിൽ പങ്ക് ചേരാനും ജനത്തിന് ഒരു ”തമ്പുരാക്കൻമാരു”ടെയും ഒത്താശയോ പേടിയോ വേണ്ട കാരണം ഇത് കേരളമാണ് ഇവിടെ ഭരിക്കുന്നത് ഇടത് പക്ഷമാണ്. കോൺ​ഗ്രസും
ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവസ്ഥ എന്നാൽ ഇതൊന്നുമല്ല. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ക്രിസ്മസ് ദിനത്തിലും അവധി നൽകാൻ വിസമ്മതിച്ച് സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിരുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകയിൽ വീടുകൾ ഇടിച്ചു നിരത്തിയപ്പോഴും ഒരു നേതാക്കളും അവർക്ക് വേണ്ടി സംസാരിച്ചില്ല. കർണ്ണാടകയിൽ മാനസികാസ്വസ്തതയുള്ള യുവാവിനെ സംഘപരിവാറുകാർ തല്ലിക്കൊന്നപ്പോഴും ആരും ചോദിയ്ക്കാനുണ്ടായിരുന്നില്ല. എന്നാൽ കേരളത്തിൽ ആർക്കെതിരെ അനീതി ഉണ്ടായാലും മുഖം നോക്കാതെ നടപടി എടുത്തിരിക്കും. ഏത് സംഘടനകൾക്കും മതപണ്ഡിതർക്കും സമുദായ നേതാക്കൾക്കും മു​ഖ്യമന്ത്രി പിണറായി വിജയനെക്കാണാൻ ഒരു മതമേലാളന്മാരുടെയും ഒത്താശയും ആവശ്യമില്ല. ഇടത് പക്ഷം ഭരിക്കുന്ന കേരളത്തിന്റെ ഈ സാമൂഹിക സാഹചര്യങ്ങളെ ഉയർത്തിക്കാട്ടി കെടി ജലീൽ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ഫക്കീർ നഗറിലെ ബുൾഡോസർ രാജും രാം നാരായൺ എന്ന “ബംഗ്ലാദേശി”യും എന്ന തലക്കെട്ടോടെയുള്ള പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു.

ഏത് സംഘടനകൾക്കും മതപണ്ഡിതർക്കും സമുദായ നേതാക്കൾക്കും കേരളത്തിൻ്റെ മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാം. കാര്യങ്ങൾ അവതരിപ്പിക്കാം. ന്യായമായ ആവശ്യമാണെങ്കിൽ അതിന് പരിഹാരമുണ്ടാകും. ഇതൊക്കെ കേരളത്തിന് അപരിചിതമായിരുന്നു. ഏതെങ്കിലും സമുദായ ”തമ്പുരാക്കൻമാരു”ടെ സാന്നിദ്ധ്യത്തിലല്ലാതെ മുഖ്യമന്ത്രിമാരെ കാണാൻ പലർക്കും അനുവാദമുണ്ടായിരുന്നില്ല. ആ ശീലമാണ് പിണറായി വിജയൻ പൊളിച്ചെഴുതിയത്. ഒരു ഹോട്ട്ലൈൻ മുഖ്യമന്ത്രിയും വിവിധ സമുദായ നേതാക്കളും തമ്മിൽ സ്ഥാപിതമായത് 2016 മുതൽക്കാണ്. അത് പലർക്കും അത്രയങ്ങ് പിടിച്ചിട്ടില്ല. അവരാണ് പിണറായി, സംഘിയാണെന്നും മുസ്ലിം വിരുദ്ധനാണെന്നും, പറഞ്ഞ് നടക്കുന്നത്.

Also read : തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധം, ചട്ടംലംഘിച്ചു; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇടത് കൗൺസിലർ എസ് പി ദീപക്ക്

ഒരു രാവ് പുലരും മുമ്പാണ് കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകയിലെ ഫക്കീർ കോളനിയിലെയും വസീം നഗറിലെയും 400 വീടുകൾ ബുൾഡോസർ വെച്ച് തകർത്തു തരിപ്പണമാക്കിയത്. താമസക്കാർക്ക് ഒരു നോട്ടീസ് പോലും നൽകാതെയായിരുന്നു ഈ ക്രൂരകൃത്യം. ഒരു എം.എൽ.എയോ കൗൺസിലറോ അവരെ സമാശ്വസിപ്പിക്കാനെത്തിയില്ല. അവിടെ തമസിച്ചിരുന്നവരിൽ മഹാഭൂരിഭാഗവും മുസ്ലിങ്ങളാണ്. ലീഗ് ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ലീഗനുകൂല മതസംഘടനാ നേതാക്കളും പ്രതികരിച്ചു കണ്ടില്ല. എന്തൊരു കോൺഗ്രസ് ഭക്തിയാണ് ലീഗിനും ലീഗനുകൂല മതസംഘടനകൾക്കും!

കർണാടകയിലെ മംഗലാപുരത്താണ് അഷ്റഫ് എന്ന മാനസിക അസ്വസ്ഥതകളുള്ള ഒരു ചെറുപ്പക്കാരനെ കളിക്കാർക്ക് കരുതിവെച്ചിരുന്ന വെള്ളമെടുത്ത് കുടിച്ചു എന്നാരോപിച്ച് സംഘി ആൾക്കൂട്ടം അടിച്ചും ഇടിച്ചും കൊന്നത്. കേസ് വഴിതിരിച്ചു വിടാൻ കൊല്ലപ്പെട്ടയാൾ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന കള്ളക്കഥയും പടച്ചുണ്ടാക്കി. ആ കേസ് തേച്ചുമായ്ച്ച് കളയാനാണ് കർണാടക പോലീസ് ശ്രമിച്ചത്. അവിടുത്തെ കോൺഗ്രസ് സർക്കാരാകട്ടെ പത്ത് പൈസ ധനസഹായം അഷ്റഫിൻ്റെ ബന്ധുക്കൾക്ക് നൽകിയില്ല. സംഭവത്തെ അപലപിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല.

എന്നാൽ ബംഗ്ലാദേശി എന്ന് ചാപ്പയടിച്ച് ഒരു സംഘം സംഘികൾ ചത്തിസ്ഗഡുകാരനായ രാം നാരായൺ എന്ന ചെറുപ്പക്കാരനെ തല്ലിക്കൊന്നത് വാളയാറിലാണ്. പ്രതികളെ മുഴുവൻ പിണറായി പോലീസ് അഴികൾക്കുള്ളിലാക്കി. കുടുംബത്തിന് 30 ലക്ഷം നഷ്ടപരിഹാരവും LDF സർക്കാർ പ്രഖ്യാപിച്ചു. മാൻഹോളിൽ മരിച്ച നൗഷാദിനോടും സംഘിക്കൂട്ടം അടിച്ചും ഇടിച്ചും കൊന്ന രാം നാരായണനോടും ഒരുപോലെ നീതി കാട്ടിയ പിണറായി സർക്കാരിനെയാണ് മുസ്ലിം വിരുദ്ധ സർക്കാരെന്നും ഹിന്ദു വിരുദ്ധ സർക്കാരെന്നും പറഞ്ഞ് രണ്ട് ഭാഗത്തെയും വർഗ്ഗീയവാദികൾ ആക്ഷേപിക്കുന്നത്!
ക്രിസ്മസ് കരോളിനു നേർക്ക് ഹിന്ദു വർഗ്ഗീയ വാദികൾ അക്രമം അഴിച്ചു വിട്ട വാർത്ത വന്ന് മണിക്കൂറുകൾക്കകം ചുവന്ന മുണ്ടും വെള്ള ഷർട്ടും ധരിച്ച് ഹിന്ദു-മുസ്ലിം-ക്രൈസ്തവ വ്യത്യാസമില്ലാതെ ഡി.വൈ.എഫ്.ഐ ചെറുപ്പക്കാർ തെരുവിലിറങ്ങി വ്യാപകമായി ക്രിസ്മസ് കരോളുകൾ നടത്തിയത് പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലാണ്. എന്തിനധികം, കരോളുകൾ പൊതുവെ കുറഞ്ഞ മലപ്പുറത്തെ ഗ്രാമങ്ങളിൽ പോലും കൊച്ചു കുട്ടികൾ നടത്തിയ ക്രിസ്മസ് കരോളിനെ നമസ്കാരപ്പായയിൽ നിന്നെത്തി സ്വീകരിച്ച വെള്ള പർദ്ദ ധരിച്ച സ്ത്രീകളെ കാണാനായതും 10 വർഷമായി ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ്. ആ സമാധാനത്തുരുത്ത് തകർക്കാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിനാണ് ലീഗും ചില ന്യൂനപക്ഷ സമുദായ സംഘടനകളും ഓശാന പാടുന്നത്.

പോറ്റിയെ ശബരിമലയിൽ കേറ്റിയതും സോണിയാ ഗാന്ധിയുടെ വീട്ടിൽ കേറ്റിയതും ആരാണ്? സോണിയാ ഗാന്ധിയുടെ കൈ പിടിച്ച് പോറ്റി കെട്ടിക്കൊടുത്ത ചരട് എവിടെ നിന്ന് മന്ത്രം ജപിച്ചാണ് പോറ്റി കൊണ്ടു വന്നത്? അടൂർ പ്രകാശിനും ആൻ്റോ ആൻ്റണിക്കും ശബരിമല ശാസ്താവിൻ്റെ സ്വർണ്ണം കട്ട പോറ്റിയുമായുള്ള ആത്മബന്ധം എന്താണ്? സോണിയാഗാന്ധിയുടെ വീട്ടിൽ ഒന്നിലധികം തവണ പോറ്റിയെ കേറ്റാൻ മാത്രമുള്ള സ്വാധീനം അയാൾക്ക് എങ്ങിനെയാണ് കൈവന്നത്? കെ.സി വേണുഗോപാലറിയാതെ പോറ്റിയെ, സോണിയ വീട്ടിൽ കേറ്റുമോ? സ്വർണ്ണക്കൊള്ളക്കാരൻ പോറ്റി സോണിയാ ഗാന്ധിക്ക് നൽകിയ പാരിതോഷികത്തിൽ എന്തൊക്കെയാണ് അടക്കം ചെയ്തിരുന്നത്? ശബരിമലയിൽ നിന്ന് മോഷ്ടിച്ച പവിത്ര സ്വർണ്ണത്തിൻ്റെ തരിമ്പെങ്കിലും പോറ്റി നൽകിയ സമ്മാനത്തിൽ ഉണ്ടായിരുന്നോ? ‘ബബ്ബബ്ബ’ അടിച്ചിട്ട് കാര്യമില്ല കോൺഗ്രസ്സേ. ചോദ്യങ്ങൾക്ക് ഉത്തരമാണ് വേണ്ടത്.
പോറ്റിയേ കേറ്റിയേ, സോണിയ വീട്ടിൽ കേറ്റിയേ, സ്വർണ്ണപ്പാളി കട്ടവനേ, പോറ്റി എന്ന മറ്റവനേ, വീട്ടിൽ കേറ്റിയതാരപ്പാ കോൺഗ്രസ്സാണേ മുത്തപ്പാ!
എന്ന പുതിയ പാരഡി വരാനിരിക്കുന്നു. അപ്പോൾ ആരും കർവിക്കാതിരുന്നാൽ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News