ഇത്തവണ അസഹിഷ്ണുത ടീഷർട്ടിനു നേരെ: സംഘപരിവാറിനെ ചൊടിപ്പിച്ച് കുനാൽ കാമ്രയുടെ ടീഷർട്ട്

Kunal Kamra’s T-Shirt Triggers Heated Reactions From RSS

വിമർശനങ്ങളേയും പരിഹാസങ്ങളെയും രൂക്ഷമായി നേരിടുന്ന സംഘ പരിവാറിനെയും ആർ എസ് എസിനെയും ഇത്തവണ ചൊടിപ്പിച്ചത് സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയ കുനാൽ കാമ്ര ധരിച്ച ടീഷർട്ടായിരുന്നു. പി എസ് എസ് എന്ന് എഴുതിയ ടീഷർട്ടാണ് അദ്ദേഹം ധരിച്ചിരുന്നത്, അതിലേക്ക് നായ മൂത്രമൊഴിക്കുന്ന ഒരു ചിത്രവും ടീഷർട്ടിലുണ്ട്.

ഈ ടീഷർട്ട് ധരിച്ച ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ച അദ്ദേഹത്തിന് നേരിടേണ്ടി വന്നത് വൻ തോതിലുള്ള സൈബർ അറ്റാക്കുകളാണ്. പി എസ് എസ് എന്നത് ആർ എസ് എസ് എന്ന് സംഘപരിവാർ അനുയായികൾ തെറ്റിദ്ധരിച്ചതാണ് സംഘപരിവാർ അനുയായികൾ സൈബർ അറ്റാക്ക് നടത്തിയത്. ബിജെപി, ശിവസേന നേതാക്കൾ പോസ്റ്റിനെതിരെ രംഗത്തെത്തിയതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായി മാറിയത്.

ALSO READ : ‘രാഹുൽ ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിച്ചു; അയാളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ച കോൺഗ്രസ് നേതാക്കൾ നിലപാട് മാറ്റാൻ തയ്യാറാവണം’: രാജ്മോഹൻ ഉണ്ണിത്താൻ

വിവാദങ്ങൾക്ക് മറുപടിയെന്നോണം ‘ഇന്ത്യൻ ഭരണഘടന’ എന്ന് എഴുതിയ മറ്റൊരു ടീഷർട്ട് ധരിച്ചുള്ള ചിത്രം കാമ്ര പങ്കു വച്ചു, വിദ്വേഷ പ്രകടനങ്ങളല്ല, ഭരണഘടനയാണ് ഈ രാജ്യത്തെ നയിക്കുന്നത് എന്ന കുറിപ്പും അദ്ദേഹം അതിനൊപ്പം ചേർത്തു. വിവാദത്തിൽ പ്രമുഖ യൂട്യൂബറായ ധ്രുവ് റാഠി പ്രതികരിച്ചത് പരിഹാസ രൂപേണയായിരുന്നു. എന്തുകൊണ്ടാണ് ആർഎസ്എസ് അനുകൂലികൾ ടീഷർട്ടിൽ എഴുതിയായിരിക്കുന്നത് ആർ എസ് എസ് എന്നാണെന്ന് കരുതുന്നത് എന്നാണ് അദ്ദേഹം പങ്കുവച്ച പോസ്റ്റിൽ ചോദിക്കുന്നത്. നോക്ക് അത് പി എസ് എസ് എന്നാണെന്നും അദ്ദേഹം കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News