
കേരളത്തിലെ ബിജെപി മുന്നേറ്റത്തെ തടയാൻ എൽഡിഎഫിന് മാത്രമേ സാധിക്കൂ എന്ന് തെളിയിക്കുന്നതാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകർ. ബിജെപിയിലേക്ക് പോകുന്ന ഹിന്ദു വോട്ടുകൾ തിരികെ വരില്ലെന്ന വാദങ്ങളെ തള്ളിക്കൊണ്ട്, സംഘപരിവാർ ഭരിച്ചിരുന്ന നിരവധി തദ്ദേശ സ്ഥാപനങ്ങളാണ് എൽഡിഎഫ് ഇത്തവണ പിടിച്ചെടുത്തത് എന്നും ഒരു വശത്ത് ഇടതുപക്ഷം ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ, മറുവശത്ത് യുഡിഎഫ് ന്യൂനപക്ഷ ഏകീകരണം വഴി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന വിമർശനം ശക്തമാണെന്നും ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഒരിക്കൽ BJP യിലേക്ക് പോകുന്ന ഹിന്ദു വോട്ടുകൾ ഒരുകാലത്തും തിരികെ വരില്ല എന്ന വിശ്വാസം പിഴുതെറിയുന്ന റിസൽറ്റാണു ഈ തെരെഞ്ഞെടുപ്പിൽ പുറത്തു വന്നത്. കേരളത്തിൽ ബിജെപിയെ നേരിടാൻ സി പി എമ്മിനു മാത്രമേ കഴിയു എന്ന് തെളിയിച്ച ഇലക്ഷനാണിത് . കഴിഞ്ഞ തവണ BJP ഭരിചിരുന്ന പല തദ്ദേശ സ്ഥാപനങ്ങളും മൃഗീയ ഭൂരിപക്ഷത്തിൽ LDF പിടിചെടുക്കുകയായിരുന്നു .
ALSO READ : കണക്കുകള്‍ കള്ളം പറയില്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്, ബിജെപി വന്‍ മുന്നേറ്റമെന്ന വാദം വസ്തുതാവിരുദ്ധം
ബിജെപി ഭരിച്ചിരുന്ന പന്തളം മുനിസിപ്പാലിറ്റിയിൽ BJP യെ തകർത്തെറിഞ്ഞു . പാലക്കാട് മുനിസിപ്പാലിറ്റിയിൽ നില മെചപ്പെടുത്തി BJP ക്ക് ഭൂരിപക്ഷം ഇല്ലാതായി
പന്തളം മുനിസിപ്പാലിറ്റി , കുളനട , ചെറുകോൽ, കള്ളിക്കാട് ,കരവാരം,കല്ലുവാതുക്കൽ , കവിയൂർ ,കോടംതുരുത്ത് തുടങ്ങിയ പഞ്ചായത്തുകൾ BJP യിൽ നിന്ന് LDF പിടിച്ചെടുത്തു .
BJP ജയിക്കുമെന്ന് അവർ ഉറച്ച് വിശ്വസിചിരുന്ന കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി , എടവിലങ്ങ് പഞ്ചായത്ത് , ഒറ്റപ്പാലം , ഷോർണ്ണൂർ നഗരസഭകളിലൊക്കെ BJP യെ തകർത്തത് LDF ആണ്. ഈ ഇലക്ഷനിൽ 5000 സീറ്റും 75 തദ്ദേശ സ്ഥാപനങ്ങളും പിടിക്കും എന്നായിരുന്നു BJP യുടെ ഉറച്ച വിശ്വാസം . എന്നാൽ കേവലം 26 തദ്ദേശ സ്ഥാപനങ്ങളും 2000 ത്തിൽ തഴെ സീറ്റുകളും മാത്രമാണു BJP ക്ക് പിടിക്കാൻ കഴിഞ്ഞത്. ഒരു വശത്ത് BJP യെ CPM ഉൾപ്പെടുന്ന LDF നേരിട്ട് എതിർത്ത് തറ പറ്റിക്കുംബോൾ , മറുവശത്ത് സുഡാപ്പി/ മൗദൂദികളുടെ വാട്സപ്പ് യൂണിവേഴ്സിറ്റി വഴിയും മീഡിയാവൺ വഴിയുമൊക്കെ CPM നെ സങ്കി ചാപ്പ അടിച്ച് ന്യുനപക്ഷ ഏകീകരണം നടത്തി അതിന്റെ ആനുകൂല്യം നേടി വിജയിക്കുകയാണ് കോൺഗ്രസും മുസ്ലിം ലീഗും .
LDF ഭരിക്കുന്ന സ്ഥാലങ്ങളിൽ വർഗ്ഗീയത വിതച്ച് നേട്ടം ഉണ്ടാക്കുകയല്ലാതെ , കോൺഗ്രസ് എവിടെയാണ് ഈ ഇലക്ഷനിൽ BJP യുമായ് ഫൈറ്റ് നടത്തി വിജയിചത് ? LDF നു നഷ്ടമായ തിരുവനന്തപുരം നഗരസഭയിൽ പോലും ഏറ്റവും കൂടുതൽ വോട്ട് പിടിചത് LDF ആണ് . സീറ്റ് എണ്ണത്തിലാണു പുറകോട്ട്പോയത് . BJP ജയിച വാർഡുകളിൽ UDF മൂന്നാം സ്ഥാനത്ത് ആകുകയും എന്നാൽ LDF ഭരിചിരുന്ന വാർഡുകൾ പിടിചെടുക്കുകയുമായിരുന്നു . ഈ ഇലക്ഷനിൽ സങ്കികളുമായ് നേരിട്ട് ഫൈറ്റ് ചെയ്ത് LDF വിജയിചപ്പോൾ, LDF നു സങ്കി ചാപ്പ അടിച് ന്യൂനപക്ഷ ഏകീകരണം നടത്തി UDF വിജയിചത് .
NB – ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പോലീസിനെ ആക്രമിച സങ്കിക്ക് പോലീസിൽ ജോലിക്ക് കയറാൻ ഉമ്മൻ ചാണ്ടി കേസ് പിൻ വലിചത് മാത്രമല്ലെ നമുക്ക് അറിയു ? എന്നാൽ പോലീസിൽ ജോലിക്ക് കയറാൻ പോലീസിനെ ആക്രമിച സുഡാപ്പിയുടെ കേസ് ഉമ്മൻ ചാണ്ടി ഒഴിവാക്കി കൊടുത്തത് ആർക്കെങ്കിലും അറിയാമൊ ? ഇടുക്കിയിലായിരുന്നു ആ സംഭവം . രണ്ട് വർഗ്ഗീയതയെയും ഒരുപോലെ പ്രീണിപ്പിക്കുക എന്നത് മാത്രമാണു കോൺഗ്രസിന്റെ നയം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

