കേന്ദ്ര നയങ്ങൾക്കെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്: മന്ത്രിമാരും എംഎൽഎമാരും 12-ന് സമരമിരിക്കും: ടി പി രാമകൃഷ്ണൻ

t p ramakrishnan

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കരിനിയമങ്ങൾക്കും ലേബർ കോഡിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി രംഗത്തിറങ്ങുമെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വടക്കൻ, മധ്യ, തെക്കൻ മേഖലകളിലായി മൂന്ന് രാഷ്ട്രീയ ജാഥകൾ സംഘടിപ്പിക്കുമെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി

വടക്കൻ മേഖലാ ജാഥയ്ക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും, മധ്യമേഖലാ ജാഥയ്ക്ക് ജോസ് കെ. മാണിയും, തെക്കൻ മേഖലാ ജാഥയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേതൃത്വം നൽകും.

ALSO READ : കേരളത്തിലെ പൊതുവിദ്യാഭ്യാസം: എൽ ഡി എഫ് സർക്കാരിന്റെ കരുതൽ; പ്രതിസന്ധികളിൽ നിന്ന് ഡിജിറ്റൽ വിപ്ലവത്തിലേക്ക്

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും ലേബർ കോഡിനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെയും ജാഥകളിൽ വിശദീകരണം നൽകും. മണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന പ്രചരണ പരിപാടികൾക്ക് എംഎൽഎമാരും എൽഡിഎഫ് നേതാക്കളും നേതൃത്വം നൽകും. പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 12-ാം തീയതി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മന്ത്രിമാരും എംഎൽഎമാരും പ്രതിഷേധ സമരം നടത്തുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News