83 മുതൽ 95 സീറ്റ് വരെ; എൽഡിഎഫ് മൂന്നാമതും വരുമെന്ന് കേരള ലൈവ് ന്യൂ പോൾ സർവ്വേ ഫലം

kerala-live-election-survey

സംസ്ഥാനത്ത് എൽഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്ന് സർവേ ഫലം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കേരള ലൈവ് പുറത്തുവിട്ട ന്യൂ പോൾ സർവ്വേ ഫലം അനുസരിച്ച് എൽഡിഎഫിന് 83 മുതൽ 95 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. യുഡിഎഫ് 42-57 സീറ്റുകളും എൻഡിഎ 0-3 സീറ്റുകളും നേടുമെന്ന് സർവേ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം ആളുകൾ പിന്തുണയ്ക്കുന്നത് പിണറായി വിജയനെയാണ് (31 ശതമാനം). കെ കെ ശൈലജ ടീച്ചറാണ് (24%) രണ്ടാമത്. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, വി ഡി സതീശൻ, രാജീവ് ചന്ദ്രശേഖർ എന്നിവരാണ് പിണറായിക്കും ശൈലജയ്ക്കും പിന്നിലുള്ളത്. സ്ട്രാറ്റിഫൈഡ് റാൻഡം സാമ്പ്ലിങ് എന്ന ശാസ്ത്രീയ രീതിയുപയോഗിച്ച് സംസ്ഥാനത്തെ 47 മണ്ഡലങ്ങളിൽ നിന്നായി 70,500 വോട്ടർമാരുടെ നേരിട്ടുള്ള അഭിപ്രായങ്ങളാണ് സർവ്വേയിൽ ക്രോഡീകരിച്ചിരിക്കുന്നതെന്ന് കേരള ലൈവ് വ്യക്തമാക്കുന്നു.

സർക്കാരിന്‍റെ പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും വികസനവും ചോദ്യങ്ങളായി വന്നുവെന്നതാണ് ഈ സർവേയുടെ പ്രത്യേകത. നേരത്തെ മനോരമ ഉൾപ്പടെ സർക്കാരിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനാഭിപ്രായം തേടിയപ്പോൾ മനപൂർവ്വം വികസനവും ക്ഷേമപദ്ധതികളും ഒഴിവാക്കിയിരുന്നു. പകരം വിവാദ വിഷയങ്ങൾ മാത്രമാണ് അവർ ജനങ്ങളോട് ചോദിച്ചത്. എന്നാൽ ഇത് പ്രഹസനമായിരുന്നുവെന്ന ചർച്ച സോഷ്യൽ മീഡിയയിൽ ഉയരുകയും ചെയ്തു.

കേരള ലൈവ് സർവേയിൽ പങ്കെടുത്തവർക്ക് സർക്കാരിന്‍റെ പൊതുവായ പ്രവർത്തനങ്ങളെക്കുറിച്ച് അനുകൂല നിലപാടാണുള്ളത്. 42 ശതമാനം പേർ സർക്കാരിന്റെ പ്രവർത്തനം മികച്ചതാണെന്ന് (17% വളരെ മികച്ചത്, 25% മികച്ചത്) അഭിപ്രായപ്പെട്ടപ്പോൾ, 34 ശതമാനം പേർ ശരാശരി നിലവാരമാണെന്ന് രേഖപ്പെടുത്തി. സർക്കാർ പദ്ധതികളിൽ 33% പേർ മാലിന്യ സംസ്കരണത്തിനാണ് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത്. ലൈഫ് മിഷനും ആരോഗ്യ മിഷനും പിന്നിലുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിൽ 68 ശതമാനം പേരും, ക്ഷേമപദ്ധതികളുടെ കാര്യത്തിൽ 79 ശതമാനം പേരും സർക്കാരി സംതൃപ്തി രേഖപ്പെടുത്തി. അതേസമയം ക്ഷേമപദ്ധതികൾ ഇനി കൂട്ടേണ്ടതില്ല എന്ന നിലപാടാണ് 69 ശതമാനം പേർക്കുള്ള്. സ്ത്രീകൾ കൂടുതൽ ഭരണരംഗത്തേക്ക് കടന്നുവരണമെന്ന് 74 ശതമാനം അഭിപ്രായപ്പെട്ടു.

ജെൻസി വിഭാഗത്തിലുള്ളവർ തങ്ങൾക്കുവേണ്ടി സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ 46 ശതമാനം സംതൃപ്തി രേഖപ്പെടുത്തി. 31 ശതമാനം പേർ ഇനിയും മെച്ചപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടു.

Also Read- വി.ഡി. സതീശൻ ‘അസത്യങ്ങളുടെ രാജകുമാരൻ’; ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നട്ടെല്ല് വളച്ചത് താനല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

പുതുതലമുറയ്ക്കായി സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ 46 ശതമാനം പേർ സംതൃപ്തരാണെങ്കിലും, 31 ശതമാനം പേർ ഇക്കാര്യത്തിൽ കൂടുതൽ മെച്ചപ്പെടാനുണ്ടെന്ന് കരുതുന്നു.

യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തര വകുപ്പ് കോൺഗ്രസിനേക്കാൾ കൂടുതൽ (52%) മുസ്ലിം ലീഗിന് ലഭിക്കാനാണ് സാധ്യതയെന്ന് ജനം കരുതുന്നു. സോഷ്യൽ മീഡിയ ഇടപെടലുകളിൽ യുഡിഎഫിനാണ് (36%) നേരിയ മുൻതൂക്കമെങ്കിൽ, തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും (46%) സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിലും (68%) എൽഡിഎഫിനാണ് ജനപിന്തുണ കൂടുതൽ.

പ്രതിപക്ഷം ഉയർത്തുന്ന വിവാദവിഷയങ്ങളിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഭൂരിഭാഗം പേരും സ്വീകരിച്ചത്. കിഫ്ബി അഴിമതിയാണെന്ന വാദം 83 ശതമാനം പേർ തള്ളിക്കളഞ്ഞപ്പോൾ ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാരിന് പങ്കുണ്ടെന്ന് കരുതുന്നവർ 22 ശതമാനം മാത്രമാണ്. 49 ശതമാനം പേരും സർക്കാരിനെ പിന്തുണയ്ക്കുകയും 29 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്താതിരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News