“ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മകൾ അവസാനിച്ചു”: ബി സരസ്വതിയുടെ നിര്യാണത്തിൽ എം എ ബേബി

ma baby

മലയാളത്തിലെ ആദ്യകാല സ്ത്രീ എഴുത്തുകാരിൽ ഒരാളായിരുന്ന ബി സരസ്വതി അമ്മയുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മകൾ ആണ് അവസാനിക്കുന്നത് എന്നാണ് ബി സരസ്വതി അമ്മയുടെ നിര്യാണത്തിൽ അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പങ്കു വച്ചത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
മലയാളത്തിലെ ശ്രദ്ധേയയായ കഥാകൃത്തുക്കളിൽ ഒരാളായിരുന്ന ബി സരസ്വതി അമ്മയുടെ നിര്യാണത്തിൽ ടീച്ചറുടെ മക്കൾ സംവിധായകനും ക്യാമറമാനുമായ വേണു, എൻ രാമചന്ദ്രൻ ഐപിഎസ് എന്നിവരോടും മരുമകൾ ബീനാ പോളിനോടും മറ്റു കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എൻ്റെ ദുഖം രേഖപ്പെടുത്തുന്നു.

ALSO READ : കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി; മൂന്നുപേരും സുരക്ഷിതർ

ആദ്യ കാലത്ത് കഥകൾ എഴുതിയിരുന്ന സരസ്വതി അമ്മ പില്ക്കാലത്ത് ലാളിത്യത്തിൻ്റെ മനോഹാരിത നിറഞ്ഞ ഗദ്യം എഴുതി. ടീച്ചറുടെ പിതാവ് കാരൂർ നീലകണ്ഠപ്പിള്ളയെക്കുറിച്ചുള്ളവയടക്കമുള്ള ഓർമ്മകൾ എഴുതിയ ‘ഓർമ്മകൾ ചന്ദനസുഗന്ധം പോലെ’ തുടങ്ങിയ പുസ്തകങ്ങൾ ശ്രദ്ധേയമാണ്.

അധ്യാപിക ആയിരുന്ന സരസ്വതി അമ്മ പില്ക്കാലത്ത് എഴുതിയ പംക്തി വളരെ ജനകീയമായിരുന്നു. അവ ഒരു അധ്യാപികയുടെ ധാർമിക ബോധം നിറഞ്ഞവയായിരുന്നു. മലയാളത്തിലെ ആദ്യകാല സ്ത്രീ എഴുത്തുകാരിൽ ഒരാളായിരുന്ന ബി സരസ്വതി അമ്മയുടെ നിര്യാണത്തോടെ ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മകൾ ആണ് അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News