
യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് എം എൻ കാരശേരി. ഹിന്ദുമത രാഷ്ട്ര വാദം പോലെ തന്നെ ആപത്താണ് ഇസ്‌ലാമിക മത രാഷ്ട്ര വാദവും എന്ന് അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി മതരാഷ്‌ട്ര വാദികളാണെന്നും അവരുമായുള്ള സഖ്യം യുഡിഎഫിന് തിരിച്ചടിയാകും എന്നും അദ്ദേഹം പറഞ്ഞു.
സഖ്യം യു ഡി എഫിന് എല്ലാ നിലയ്ക്കുംനഷ്ട്ടം മാത്രേ ഉണ്ടാക്കുകയുള്ളൂ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ വലിയ തിരിച്ചടിയാകും നേരിടേണ്ടി വരുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിഷ്പക്ഷ വോട്ടർമാർ ഈ സഖ്യം അംഗീകരിക്കില്ലെന്നും എം എൻ കാരശേരി വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് പരസ്യമായ ബന്ധം തുടങ്ങിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. ഈ ബന്ധം ഇപ്പോഴും തുടരുന്നതായാണ് ഈ തെരെഞ്ഞെടുപ്പിൽ കാണാൻ സാധിക്കുന്നത്. മലബാറിലെ പല ജില്ലകളിലും ജമാഅത്തെ ഇസ്‌ലാമി യുഡിഎഫ് സഖ്യമായാണ് മത്സരിക്കുന്നത്. പരസ്യ ബന്ധമില്ലാതെ രഹസ്യ സഖ്യം എന്ന നിലക്കാണ് ഇത്. കോഴിക്കോട്ടെ പല തദ്ദേശ സ്ഥാപനങ്ങളിലും യു.ഡിഎഫ് വെൽഫയർ പാർട്ടി സഖ്യം ഇപ്പോൾ തന്നെ സജീവമായി കഴിഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

