
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ കോൺഗ്രസ് സ്വീകരിച്ച തണുപ്പൻ നിലപാടിനെ വിമർശിച്ച് സിപിഐഎം നേതാവ് എം വിജയകുമാർ . കോൺഗ്രസ് ആരെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ആക്ഷേപം അറിയിച്ചതെന്നും സമയക്രമം എന്തുകൊണ്ട് പറഞ്ഞില്ലായെന്നും അദ്ദേഹം ചോദിച്ചു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ആശങ്കകൾ ഏറെയാണെന്ന് സിപിഐഎം നേതാവ് എം വിജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പും കരട് വോട്ടർ വോട്ടർ പട്ടിക പരിഷ്കരണവും സമാന്തരമായി നടക്കുന്നതിനാൽ കേരളത്തെ സംബന്ധിച്ചിടത്തോളം തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായി അനുവദിച്ച സമയം അനുകൂലമല്ലെന്ന് അദ്ദേഹം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ ഇത് മാറ്റി വയ്ക്കണമെന്നും കോടതി തന്നെ ഇതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി ഭാരം താങ്ങാനാവാതെ 40 ൽ അധികം ആളുകൾ വെസ്റ്റ് ബംഗാളിൽ മാത്രം മരണപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. BLO ആപ്പിൽ സാങ്കേതിക തടസം നേരിടുന്നതായും, ശേഖരിച്ച വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ BLO മാർക്ക് സാധിക്കുന്നിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആപ്പ് പ്രവർത്തനക്ഷമമല്ലെങ്കിലും ഇന്ന് തന്നെ നടപടികൾ പൂർത്തീകരിച്ച് വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ പല ജില്ലാ കളക്ടർമാരും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രക്രിയ പൂർത്തിയാക്കുക എന്നത് പ്രയാസകരമാണെന്നും കോടതിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് വരാത്തതിൽ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


