
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് വ്യത്യസ്തമായൊരു പ്രെഗ്നൻസി റിവീലിംഗ് വീഡിയോയാണ്. സ്കോട്ട്‌ലൻഡിൽ താമസിക്കുന്ന ഷെറിൻ എന്ന മലയാളി യുവതി തന്റെ ഭർത്താവ് ജെറിനെ ഗർഭിണിയാണെന്ന വാർത്ത അറിയിക്കാൻ തെരെഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായ ഒരു വഴിയിലൂടെയായിരിന്നു. തങ്ങളുടെ പ്രണയയാത്ര കോർത്തിണക്കി നിർമ്മിച്ച ഒരു എഐ (AI) വീഡിയോയിലൂടെയാണ് ഷെറിൻ തന്റെ പ്രെഗ്നൻസി റിവീൽ ചെയ്തത്. ഈ വീഡിയോയായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
തങ്ങളുടെ പ്രണയത്തിലെ പ്രധാന നിമിഷങ്ങൾ ഉൾപ്പെടുത്തിയാണ് ഷെറിൻ ഈ വീഡിയോ തയ്യാറാക്കിയത്. കോളേജിൽ വച്ച് ആദ്യമായി കണ്ടത്, ഇരുവരുടെയും വിവാഹം, യുകെയിലേക്കുള്ള താമസം മാറൽ, ആദ്യമായി വാങ്ങിയ വീട് എന്നിങ്ങനെയേ ഇരുവരുടെയും ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
ALSO READ : ‘പ്രണയിക്കാൻ അവധി വേണം’, കള്ളം പറയാതെ അവധി ചോദിച്ച് ജീവനക്കാരൻ; വൈറലായി ഇമെയിൽ
ഇരുവരും സോഫയിൽ ഇരുന്ന് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കെ ഷെറിൻ ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് ജെറിന് കൈമാറിയാണ് താൻ ഗർഭിണിയാണെന്ന വിവരം ജെറിനെ അറിയിച്ചത്. അപ്രതീക്ഷിതമായ ഈ വാർത്ത കേട്ട് അമ്പരന്ന ജെറിൻ സന്തോഷം കൊണ്ട് ഷെറിനെ കെട്ടിപ്പിടിക്കുന്നത് വീഡിയോയോയിൽ കാണാം.
“എനിക്ക് നിങ്ങളെ അറിയില്ല, എന്നിട്ടും ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞുപോയി”. “അപരിചിതർക്ക് വേണ്ടി ഞാൻ എന്തിനാണ് കരയുന്നത്?”
“മനോഹരം! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ വീഡിയോ ഇനിയും നീളട്ടെ,”തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

