കേരളത്തിന്‍റെ കടം പെരുകിയോ? ലീഗിനും ബി.ജെ.പിക്കും ഡാറ്റവെച്ച് മന്ത്രി എം.ബി രാജേഷ് നൽകിയ മറുപടി കണ്ടോ?

mb-rajesh-channel-debate

തിരുവനന്തപുരം: കേരളത്തിന്‍റെ കടം പെരുകിയെന്ന വാദത്തിന് ചാനൽ ചർച്ചയിൽ മുസ്ലീം ലീഗിനും ബി.ജെ.പിക്കും ഡാറ്റവെച്ച് മന്ത്രി എം.ബി രാജേഷിന്‍റെ മറുപടി. ലീഗ് പ്രതിനിധി അബ്ദുറഹ്മാൻ രണ്ടത്താണിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയ്ക്കുമാണ് മന്ത്രി രാജേഷ് മറുപടി നൽകിയത്. 2016ൽ എൽഡിഎഫ് ഗവൺമെന്റ് അധികാരത്തിൽ വരുമ്പോൾ കേരളത്തിൻറെ സംസ്ഥാനാഭ്യന്തര ഉത്പാദനം അഥവാ ജിഡിപി 4.07 ലക്ഷം കോടി ആയിരുന്നുവെന്ന് എം ബി രാജേഷ് ചൂണ്ടിക്കാട്ടി.

എന്നാൽ ഇന്ന് കേരളത്തിൻറെ ജിഡിപി 14.07 ലക്ഷം കോടിയിൽ അധികമാണ്. എന്ന് പറഞ്ഞാൽ രണ്ടിരട്ടിയിൽ അധികം വർദ്ധിച്ചിരിക്കുന്നു എന്നാണ് അർത്ഥം. രണ്ടര ഇരട്ടി ജിഡിപിയിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വർദ്ധനം ഉണ്ടായിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച കണക്കാണിതെന്നും ശ്രീധരൻപിള്ളയെ മന്ത്രി രാജേഷ് ഓർമിപ്പിച്ചു.

ജിഡിപി വളരുന്നതിനെയാണോ സാമ്പത്തികമായിട്ടുള്ള തകർച്ചയായി ബി.ജെ.പിയും ലീഗും വിലയിരുത്തുന്നതെന്നും എം ബി രാജേഷ് ചോദിച്ചു. ഇനി മറ്റൊരു കണക്ക് നോക്കാം, പെർ ക്യാപ്പിറ്റ ജിഡിപിയിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. കേരളത്തെ വിശേഷിപ്പിക്കുന്നത് ഹയർ ഇൻകം സ്റ്റേറ്റ്സ് എന്നാണെന്ന് മന്ത്രി പറഞ്ഞു.

Also Read- നാളെ നാളെ നീളെ നീളെ ; കോൺ​ഗ്രസിനോട് ഫണ്ടിനെക്കുറിച്ച് ഒരക്ഷരം ചോ​ദിക്കരുത്

ബഹുമാന്യനായ ശ്രീധരംപിള്ള പറഞ്ഞു, ഇന്ത്യ വല്ലാതെ അങ്ങ് മുന്നോട്ടുപോയി കേരളം പിന്നിലായിപ്പോയി എന്ന്. നമ്മുടെ ദേശീയ പെർ ക്യാപ്പിറ്റ ജിഡിപി പ്രതിശീർഷ ജിഡിപിയുടെ 152.5 ശതമാനം കൂടുതലാണ് കേരളത്തിൻറെ പെർ ക്യാപ്പിറ്റ ജിഡിപി അഥവാ ആളോഹരി സംസ്ഥാന വരുമാനം. ആളോഹരി ദേശീയ വരുമാനത്തിന്റെ 15. 2 രശതമാനം കൂടുതലാണ് സംസ്ഥാനത്തിന്‍റെ ആളോഹരി വരുമാനം. ഇതെല്ലാം നിങ്ങളുടെ തന്നെ കണക്കുകളാണ് അതുകൊണ്ട് ശ്രീധരൻ പിള്ള അതിനെ ചോദ്യം ചെയ്യുമെന്ന് താൻ വിചാരിക്കുന്നില്ലെന്നും രാജേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News