പ്രതിപക്ഷ പാർട്ടികളുടെയും ചില മാധ്യമങ്ങളുടെയും നുണപ്രചരണമാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ എതിരാളി എന്ന് മന്ത്രി പി രാജീവ്

Minister P Rajeev

എംഎൽഎ വി കെ പ്രശാന്തിനോട് ശാസ്തമം​ഗലം കൗൺസിലർ ആർ ശ്രീലേഖ ഓഫീസ് മുറി ഒഴിയാൻ ആവശ്യപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിച്ച നുണകൾക്ക് എതിരെ ആഞ്ഞടിച്ച് മന്ത്രി പി രാജീവ്. ആവർത്തിച്ച് വരുന്ന കള്ള പ്രചരണങ്ങൾക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരിച്ചത്. എംഎൽഎമാരുടെ പ്രതിമാസ അലവൻസിനെക്കുറിച്ച് തെറ്റായ കണക്കുകൾ നിരത്തിയ ബിജെപിയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഒപ്പം കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ യലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിച്ചതിനെക്കുറിച്ച് ചിലമാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയതിനെതിരെയും മന്ത്രി പ്രതികരിച്ചു. മന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണ്. ഒരു നുണ പലയാവർത്തി പല വേഷത്തിൽ ഒരേസമയത്ത് പ്രചരിപ്പിക്കപ്പെടുന്നു. അതിലൊന്നാണ് എംഎൽഎ ഓഫീസിനായി എംഎൽഎമാർക്ക് 25000 രൂപ അലവൻസ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണം. സംഘപരിവാറിന്റെ നുണഫാക്ടറിയിൽ നിന്ന് പ്രചരിപ്പിക്കുന്നതാണ് ഈ കള്ളം. സത്യത്തിൽ അങ്ങനൊരു അലവൻസ് എംഎൽഎമാർക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ശമ്പളവും അലവൻസും എംഎൽഎമാർക്ക് നൽകുന്ന നാടുകളിലൊന്ന് കേരളമാണ്. മാസ അലവൻസും മണ്ഡലം അലവൻസും യാത്രാ അലവൻസും ടെലിഫോൺ അലവൻസും ഇൻഫർമേഷൻ അലവൻസും മറ്റ് അലവൻസുകളും ചേർത്ത് 70000 രൂപയാണ് ഇവർക്ക് ലഭിക്കുക. ഇതുവച്ചാണ് മണ്ഡലത്തിലെ എല്ലാ പരിപാടികൾക്കും പങ്കെടുക്കുന്നതും ചെറിയ സഹായങ്ങൾ ഉറപ്പ് വരുത്തുന്നതും ജീവിതച്ചിലവ് വഹിക്കുന്നതും ഓഫീസുൾപ്പെടെ നടത്തിക്കൊണ്ടുപോകുന്നതും. എന്നാൽ ബിജെപി ഫാക്ടറിയിൽ നിന്ന് മുട്ടയിട്ട നുണകൾ പെറ്റുപെരുകിക്കൊണ്ടേയിരിക്കുകയാണ്. അവർക്ക് സത്യം പറഞ്ഞുള്ള ജീവിതം അസാധ്യമാണ്.

Also read : ഒന്നു മുതൽ 12 വരെ പാഠപുസ്തക പരിഷ്കരണം പൂർത്തിയാകുന്നു: മന്ത്രി വി. ശിവൻകുട്ടി

മറ്റൊന്ന് മീഡിയ വണ്ണിന്റെ വാർത്തയാണ്. കർണാടകയിലെ യലഹങ്കയിൽ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർ രാജിനെതിരെ കേരളത്തിലെ നേതാക്കൾ അവിടെപ്പോയി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കർണാടകയിലെ സിപിഐഎം അറിയിച്ചു എന്നാണ് മീഡിയ വൺ വാർത്ത. ബുൾഡോസർ രാജ് നടത്തി മുന്നോറോളം കുടുംബങ്ങളെ തെരുവിലിറക്കി വിട്ടവരെ സംരക്ഷിക്കാൻ ഇത്രയും ഹീനമായി രംഗത്തിറങ്ങാൻ എങ്ങനെ സാധിക്കുന്നു എന്നേ ചോദിക്കാനുള്ളൂ. ആ വാർത്ത നുണയാണെന്ന പ്രസ്താവന സിപിഐഎം കർണാടക സംസ്ഥാന സെക്രട്ടറി തന്നെ പുറത്തിറക്കിയ സ്ഥിതിക്ക് ഖേദപ്രകടനം നടത്തുക എന്ന മര്യാദയെങ്കിലും നുണ പ്രചരിപ്പിച്ച മാധ്യമങ്ങൾ കാണിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News