
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രയുടെ സ്വീകരണ സമ്മേളനം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് കോഴിക്കോട് ഉദ്‌ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ശതാബ്ദി സന്ദേശ യാത്ര സംഘടിപ്പിച്ചത്.
1926 ല്‍ രൂപീകൃതമായ കാലം മുതല്‍ കേരളത്തിലെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ മതപരമായ ചിട്ടയും വിജ്ഞാനവും പകരുന്നതിനൊപ്പം സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിനും ഈ പ്രസ്ഥാനം ശ്രദ്ധിച്ചിട്ടുണ്ട്. ഈ പ്രസ്ഥാനം നിലനിന്നതിനു പിന്നില്‍ സംഘടനയെ നാളിതുവരെ നയിച്ച പണ്ഡിതന്മാരുടെയെല്ലാം സംഭാവനകളുണ്ട്.
Also read : എസ്ഐആർ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് സഹായം ചെയ്ത് നൽകാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി സർക്കാർ ഉത്തരവ്
നാടിൻ്റെ മതസാഹോദര്യത്തിനു വേണ്ടി എക്കാലവും സുന്നികൾ നിലകൊണ്ടിട്ടുണ്ട് എന്ന സന്ദേശത്തോടെയാണ് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഈയാത്ര നയിക്കുന്നത്. രാജ്യത്തിന്റെ ഗുണത്തിന് വേണ്ടി സമസ്ത നിലനിൽക്കണമെന്നും, പൊതു നന്മയാക്കായി വിമർശനങ്ങൾ ആകാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എസ്ഐആറിൽ പേരുണ്ടോ എന്ന് ന്യൂനപക്ഷം പരിശോധിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

